ചുഴലിക്കാറ്റ്: ഫിലിപ്പീന്‍സില്‍ മരണം 41 ആയി
text_fieldsമനില: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ വെള്ളപ്പൊക്കദുരന്തം ഫിലിപ്പീന്‍സിലെ വിവിധ മേഖലകളിലേക്കുകൂടി വ്യാപിച്ചു. അതേസമയം, മരണസംഖ്യ ഉയര്‍ന്ന് 41 ആയതായി സ്ഥിരീകരിച്ചു. രാജ്യത്തെ ദേശീയദുരന്ത രാഷ്ട്രമായി പ്രഖ്യാപിച്ചു. രണ്ടു പുഴകള്‍ നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പ്രധാന തെക്കന്‍ ഉപദ്വീപായ മിന്‍ദാനാവോയിലെ പല മേഖലകളും വെള്ളത്തിനടിയിലായി. രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളും ത്വരിതഗതിയിലാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളോട് പ്രസിഡന്‍റ് ബെനിഗ്നോ അഖിയാനോ ആവശ്യപ്പെട്ടു. മിന്‍ദനായോയിലെ കരാഗമേഖലയില്‍നിന്ന് പതിനായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ലുസോണ്‍സില്‍ 1,40,000ത്തോളം പേര്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഭവനരഹിതരായി. ചുഴലിക്കാറ്റ് എല്ലാവര്‍ഷങ്ങളിലും ഫിലിപ്പീന്‍സില്‍ കനത്തനാശം വിതക്കാറുണ്ട്. 2013ല്‍ ഹയാന്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് 7350 പേര്‍ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.