നേപ്പാളില്‍ പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു
text_fieldsകാഠ്മണ്ഡു: തെക്കന്‍ നേപ്പാളില്‍ പ്രക്ഷോഭകര്‍ക്കുനേരെ പൊലീസ് വെടിവെപ്പില്‍ മധേശി വിദ്യാര്‍ഥി കൊല്ലപ്പെട്ടു. 18കാരനായ താവ്റേജ് അലാം ആണ് മരിച്ചത്. വെടിയേറ്റയുടന്‍ അലാമിനെ ആശുപത്രിയിലത്തെിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിഷേധത്തിനിടെ ഭരണഘടനാ ഭേദഗതി ബില്ലിന്‍െറ കോപ്പി കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്. സംഭവത്തെ തുടര്‍ന്ന് ഗൗര്‍ മേഖലയില്‍ ജില്ലാ ഭരണകൂടം കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി കെ.പി. ശര്‍മ ഓലി അടിയന്തര യോഗം വിളിച്ചു.
അതിനിടെ, നേപ്പാളിലെ രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കുന്നതിന് തയാറാണെന്ന് മുഖ്യ പ്രതിപക്ഷമായ നേപ്പാള്‍ കോണ്‍ഗ്രസും പ്രതിഷേധസംഘം മധേശി പാര്‍ട്ടിയും അറിയിച്ചു. അതിര്‍ത്തി ഉപരോധമുള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനാണ് ധാരണയായത്. അതുമായി ബന്ധപ്പെട്ട് നേപ്പാള്‍ കോണ്‍ഗ്രസിലെയും മധേശി വിഭാഗത്തിന്‍െറയും പ്രതിനിധികള്‍ പാര്‍ട്ടി പ്രസിഡന്‍റ് സുശീല്‍ കൊയ്രാളയുടെ വസതിയില്‍ ചര്‍ച്ച നടത്തി.
സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ച് ഇരുവിഭാഗം പ്രതിനിധികളും ചര്‍ച്ച നടത്തി. പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് മുന്‍കൈയെടുക്കുമെന്ന് നേപ്പാള്‍ കോണ്‍ഗ്രസ് ഉറപ്പുനല്‍കി. നേപ്പാളില്‍ പുതിയ ഭരണഘടന ഏറ്റെടുത്തതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പുതിയ ഭരണഘടനയില്‍ കൂടുതല്‍ പ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ടാണ് മധേശിവിഭാഗം പ്രക്ഷോഭം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.