കടം എഴുതിത്തള്ളി; യുവാന്‍ സിംബാബ്വെ കറന്‍സി
text_fieldsഹരാരെ: 400 ലക്ഷം ഡോളറിന്‍െറ കടം ചൈന എഴുതിത്തള്ളിയതിനെ തുടര്‍ന്ന് യുവാന്‍ സിംബാബ്വെയുടെ ഒൗദ്യോഗിക കറന്‍സിയായി പ്രഖ്യാപിച്ചു. ചൈനയുമായി വ്യാപാരബന്ധം ഊഷ്മളമാക്കുന്നതിന്‍െറ ഭാഗമായാണ് യുവാന്‍ ഒൗദ്യോഗിക കറന്‍സിയായി സ്വീകരിച്ചതെന്ന് പ്രസിഡന്‍റ് പാട്രിക് ചിനമാസ അറിയിച്ചു.
2009ല്‍ പണപ്പെരുപ്പം വര്‍ധിച്ചതിനെ തുടര്‍ന്ന് കടക്കെണിയിലായ സിംബാബ്വെ തകര്‍ന്ന് കുത്തുപാളയെടുത്തിരുന്നു. സിംബാബ്വെ കേന്ദ്രബാങ്ക് മേധാവി ജോണ്‍ മംഗുധ്യ ചൈനയിലെ പീപ്ള്‍സ് ബാങ്കുമായി ചര്‍ച്ച നടത്തിയാണ് ധാരണയിലത്തെിയത്. തുടര്‍ന്ന് യു.എസ് ഡോളറും ദക്ഷിണാഫ്രിക്കന്‍ സാന്‍റുമടക്കമുള്ള വിദേശ കറന്‍സികള്‍ ഉപയോഗിച്ചുവരികയായിരുന്നു രാജ്യം. യുവാന്‍ വിദേശ കറന്‍സികളുടെ പട്ടികയില്‍ ഇടം നേടിയിരുന്നുവെങ്കിലും പൊതുമാര്‍ക്കറ്റില്‍ വിനിമയത്തിന് ഉപയോഗിക്കുന്നതിന് അംഗീകാരം ലഭിച്ചിരുന്നില്ല. സിംബാബ്വെയുടെ എറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.