സര്‍ക്കാര്‍ നിര്‍ദേശം മാധേശി നേതാക്കള്‍ തള്ളി
text_fieldsകാഠ്മണ്ഡു: പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ണായകമാവുമെന്ന് കരുതിയിരുന്ന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ മാധേശി നേതാക്കള്‍ തള്ളി. പൂര്‍ണമല്ലാത്ത നിര്‍ദേശം നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമല്ളെന്ന് ഫെഡറല്‍ സോഷ്യലിസ്റ്റ് ഫോറം ചെയര്‍മാന്‍ ഉപേന്ദ്ര യാദവ് ചൂണ്ടിക്കാട്ടി. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മാധേശികള്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന തരത്തില്‍ പ്രവിശ്യകള്‍ രൂപവത്കരിക്കുകയെന്ന പ്രധാന ആവശ്യം അംഗീകരിച്ചിട്ടില്ളെന്ന് അദ്ദേഹം പറഞ്ഞു.
ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ അതിര്‍ത്തി ഉപരോധമടക്കമുള്ള പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രന്‍റ് നേതാവ് ജിതേന്ദ്ര സോനാല്‍ വ്യക്തമാക്കി. നേപ്പാളില്‍ പുതിയ ഭരണഘടന സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് പ്രക്ഷോഭം തുടങ്ങിയത്. ഭരണഘടനയില്‍ കൂടുതല്‍ പ്രാതിനിധ്യം ആവശ്യപ്പെട്ടാണ് മാധേശികളുടെ സമരം. ആനുപാതിക പ്രാതിനിധ്യം, മണ്ഡല നിര്‍ണയം എന്നീ പ്രധാന വിഷയങ്ങളില്‍ ഭേദഗതി വരുത്താനാണ് അടിയന്തര മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.