ആദ്യ മലേഷ്യന്‍ ഇസ് ലാമിക് എയര്‍ലൈന്‍സുമായി അമുസ് ലിം ദമ്പതികള്‍
text_fieldsക്വാലാലംപുര്‍: അമുസ്ലിം ദമ്പതികള്‍ ഇസ്ലാമിക് എയര്‍ലൈന്‍സ് തുടങ്ങി. പൂര്‍ണമായി ഇസ്ലാമിക നിയമങ്ങള്‍ക്ക് അനുസരിച്ചായിരിക്കും വിമാനത്തിന്‍െറ യാത്ര. വിമാനം പുറപ്പെടുന്നതിനുമുമ്പ് പ്രാര്‍ഥനക്കുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടെ നിരവധി സേവനങ്ങളാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. വിമാനത്തില്‍ മദ്യവും പന്നിയിറച്ചിയും വിളമ്പാന്‍ അനുവദിക്കില്ളെന്നു മാത്രമല്ല, വനിതാ ജീവനക്കാര്‍ക്ക് വസ്ത്രധാരണരീതിയുമുണ്ട്. റയാനി നിര്‍മാതാവ് രവി അലെഗേന്ദ്രനും ഭാര്യ കാര്‍ത്യായനി ഗോവിന്ദനുമാണ് വിമാന സര്‍വീസുമായി രംഗത്തത്തെിയത്.
മുസ്ലിംകളെ ലക്ഷ്യമിട്ടാണ് സര്‍വിസ് എങ്കിലും എല്ലാ മതവിഭാഗങ്ങള്‍ക്കും വിമാനത്തില്‍ സഞ്ചരിക്കാം. വിവേചനത്തിനുള്ള ഒരുക്കമല്ളെന്നും വീട്ടിലെപ്പോലെ സ്വസ്ഥമായി യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് സര്‍വീസ് തുടങ്ങിയതെന്നും രവി വ്യക്തമാക്കി. വ്യോമയാന മന്ത്രാലയം മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജാഫര്‍ സംഹരി വിമാനത്തിന്‍െറ ലൈസന്‍സ് കൈമാറി. മുസ്ലിം വനിതാ ജീവനക്കാരോട് ശിരോവസ്ത്രം ധരിക്കാനും മറ്റു മതങ്ങളില്‍പെട്ടവരോട് മാന്യമായി വസ്ത്രം ധരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
എട്ടു പൈലറ്റുമാരടക്കം 350 ജീവനക്കാരാണ് എയര്‍ലൈന്‍സിന് കീഴില്‍ ജോലിചെയ്യുന്നത്. 188 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് ബോയിങ് 734-400 വിമാനങ്ങളാണ് സര്‍വീസ് തുടങ്ങിയത്. ഞായറാഴ്ചയായിരുന്നു ഉദ്ഘാടനം. മുസ്ലിം ഭൂരിപക്ഷ രാജ്യമാണ് മലേഷ്യ. സമീപകാലത്തുണ്ടായ രണ്ട് വിമാനദുരന്തങ്ങള്‍ രാജ്യത്തെ പ്രതിക്കൂട്ടിലാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.