വൈഗൂര്‍ മുസ് ലിംകളെ പിന്തുണച്ച ഫ്രഞ്ച് പത്രപ്രവര്‍ത്തകയെ ചൈന പുറത്താക്കി
text_fieldsബെയ്ജിങ്: വൈഗൂര്‍ മുസ്ലിംകളെ അനുകൂലിച്ച് ലേഖനമെഴുതിയ ഫ്രഞ്ച് പത്രപ്രവര്‍ത്തകയെ ചൈന പുറത്താക്കി. സിന്‍ജ്യങ്ങിലെ വൈഗൂര്‍ മുസ്ലിംകള്‍ക്കെതിരെ ചൈനീസ് അധികൃതരുടെ സമീപനത്തെ വിമര്‍ശിച്ച് ലേഖനമെഴുതിയ ഉര്‍സുല ഗൗഥിയറിനെയാണ് നാടുകടത്തിയത്. നടപടി അസംബന്ധമാണെന്നും വിദേശ മാധ്യമപ്രവര്‍ത്തകരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് ചൈനയുടെതെന്നും ഉര്‍സുല പ്രതികരിച്ചു.
പ്രസ്കാര്‍ഡ് അധികൃതര്‍ പുതുക്കിനല്‍കാത്തതിനാല്‍ അവര്‍ക്ക് പുതിയ വിസക്ക് അപേക്ഷിക്കാനുമാവില്ല. തുടര്‍ന്ന് ഡിസംബര്‍ 31ഓടെ ഉര്‍സുല ചൈന വിടും. 2012ല്‍ അല്‍ജസീറ റിപ്പോര്‍ട്ടര്‍ മെലീസ ചാനിനു ശേഷം ചൈന പുറത്താക്കുന്ന വിദേശ മാധ്യമപ്രവര്‍ത്തകയാണിവര്‍. വൈഗൂര്‍ ജനതയോട് നീതിപുലര്‍ത്താത്ത ചൈന നവംബറിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഫ്രാന്‍സിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ഗൂഢലക്ഷ്യത്തോടെയാണെന്നും അവര്‍ ലേഖനത്തില്‍ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.