ലബനാന്‍ അതിര്‍ത്തിയില്‍ നിന്ന് വിമതരെ കുടിയൊഴിപ്പിക്കല്‍ തുടരുന്നു
text_fieldsബൈറൂത്: ലബനാന്‍ അതിര്‍ത്തി പട്ടണത്തില്‍നിന്ന് വിമതരെ കുടിയൊഴിപ്പിക്കുന്നത് തുടരുന്നു. നഗരം സര്‍ക്കാര്‍ സൈന്യം പിടിച്ചെടുത്തതിനെ തുടര്‍ന്ന് യു.എന്‍ മധ്യസ്ഥതയില്‍ വിമതരുമായുണ്ടാക്കിയ കരാര്‍ പ്രകാരമാണ് ഒഴിപ്പിക്കല്‍ നടപടി.
ഗുരുതരമായി പരിക്കേറ്റ വിമതരെ കുടുംബത്തിനൊപ്പം ആംബുലന്‍സിലും ബസിലും കയറ്റിവിടുകയാണ്. സര്‍ക്കാര്‍ അധീന മേഖലയില്‍നിന്ന് വിമതര്‍ക്ക് ആധിപത്യമുള്ള വടക്കന്‍ സിറിയയിലേക്കാണ് അവരുടെ യാത്ര. ആദ്യം വിമാനം വഴി തുര്‍ക്കിയിലത്തെിക്കാനാണ് പദ്ധതി. അതിനുശേഷം ഇദ്ലിബിലത്തെിക്കും.
ലബനീസ് അതിര്‍ത്തിയിലെ സബദാനിയില്‍നിന്ന് 70 വിമതരടക്കം 126 പേരെയാണ് കുടിയൊഴിപ്പിച്ചത്. യു.എന്‍ അയച്ച വാഹനങ്ങള്‍ നഗരത്തില്‍ രാവിലെ എത്തിയെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൂടുതല്‍ പേരെയും കടത്തിവിടുന്നത് ഇദ്ലിബ് പ്രവിശ്യയിലേക്കാണ്. വിമതരുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചശേഷം സബദാനിയില്‍ സര്‍ക്കാര്‍ സൈന്യം ആക്രമണം നിര്‍ത്തിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.