അടുത്ത വർഷത്തോടെ ഐ.എസ് തീവ്രവാദികളെ തുരത്തും -ഇറാഖ് പ്രധാനമന്ത്രി
text_fieldsബഗ്ദാദ്: അടുത്ത വർഷത്തോടെ രാജ്യത്തെ മുഴുവൻ ഐ.എസ് തീവ്രവാദികളെയും തുരത്തുമെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽ അബാദി. അമേരിക്കൻ സൈന്യത്തിന്‍റെ പിന്തുണയോടെ റമാദി നഗരം പിടിച്ചെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എണ്ണപ്പാടങ്ങളുള്ള മൊസൂൾ മേഖല ഐ.എസിന്‍റെ കൈവശമാണ്. മൊസൂൾ തിരിച്ചു പിടിക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞതായും അബാദി അറിയിച്ചു.
2015 മേയിലാണ് സൈന്യത്തെ അട്ടിമറിച്ച് തന്ത്രപ്രധാന നഗരമായ റമാദി ഐ.എസ് പിടിച്ചെടുത്തത്. അമേരിക്കൻ സേനയുടെ സഹായത്തോടെ ഒരാഴ്ച നീണ്ട പോരാട്ടത്തിലാണ് ഇറാഖ് സേന നഗരം തിരിച്ചുപിടിച്ചത്.
റമാദിയിലെ ചില പ്രവിശ്യകള്‍ക്ക് ആക്രമണത്തില്‍ കനത്ത നാശനഷ്ടം സംഭവിച്ചു. നിരവധി കെട്ടിടങ്ങളും വീടുകളും തകര്‍ന്നു. അതേസമയം, ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം സൈന്യം പുറത്തുവിട്ടിട്ടില്ല. സൈന്യത്തിന്‍െറ വിജയം യു.എസ് പ്രതിരോധ മന്ത്രാലയം ശരിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.