ഇന്ത്യയും പാകിസ്താനും വിദ്വേഷം വെടിയണം -നവാസ് ശരീഫ്
text_fieldsസോബ്: ഇന്ത്യയും പാകിസ്താനും വിദ്വേഷം വെടിയണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. വിദ്വേഷം വെടിഞ്ഞ് ഇരുരാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾ തുടരണമെന്നും ശരീഫ് ആഗ്രഹം പ്രകടിപ്പിച്ചു. ലോകത്തിലെ പല പ്രശ്നങ്ങളും ചർച്ചകളിലൂടെ പരിഹാരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലാഹോർ സന്ദർശനം ശുഭ സൂചകമാണ്. ലാഹോറിലെത്തിയ മോദി മണിക്കൂറുകളോളം തന്നോടൊപ്പം ചെലവഴിച്ചു. ഇത്തരം നടപടികൾ ഇരുപക്ഷത്തു നിന്നും ഇനിയും ഉണ്ടാകുമെന്നും നവാസ് ശരീഫ് വ്യക്തമാക്കി.
സോബിൽ റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി.
ഡിസംബർ 25നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താനിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. റഷ്യ, അഫ്ഗാൻ സന്ദർശനങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് മടങ്ങവെ ലാഹോർ സന്ദർശന വിവരം മോദി ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിക്കുകയായിരുന്നു. ലാഹോറിലെ വസതിയിൽ നടന്ന ഹൃസ്വ ചർച്ചക്ക് ശേഷം ശരീഫിന്‍റെ കൊച്ചുമകളുടെ വിവാഹച്ചടങ്ങിലും പങ്കെടുത്ത ശേഷമാണ് മോദി ഡൽഹിയിലേക്ക് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.