റഷ്യന്‍ വിമാനാപകടം: ബാഹ്യാക്രമണം ഉണ്ടായില്ലെന്ന് അന്വേഷണസംഘം
text_fieldsകൈറോ/മോസ്കോ: ഈജിപ്തിലെ സിനായ് മേഖലയില്‍ തകര്‍ന്നുവീണ റഷ്യന്‍ വിമാനത്തിനുനേരെ പുറത്തുനിന്ന് ആക്രമണമുണ്ടാകാനുള്ള സാധ്യത തള്ളി അന്വേഷണസംഘം. തകര്‍ന്നവിമാനത്തിന്‍െറ ബ്ളാക് ബോക്സിന്‍െറ ആദ്യ പരിശോധനക്കുശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റഡാര്‍ പരിധിയില്‍നിന്ന് കാണാതാവുന്നതിനുമുമ്പ് എന്തെങ്കിലും ആശങ്കയുള്ളതായി പൈലറ്റിന്‍െറ സന്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ളെന്നും അന്വേഷണസംഘം കണ്ടത്തെി. എന്നാല്‍, ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ഈജിപ്തിലെയും റഷ്യയിലെയും വിദഗ്ധരോടൊപ്പം ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളിലെ ബ്ളാക് ബോക്സ് പരിശോധകരും വിമാനം രജിസ്റ്റര്‍ ചെയ്ത അയര്‍ലന്‍ഡില്‍നിന്നുള്ള ഉദ്യോഗസ്ഥരും ചേര്‍ന്നതാണ് അന്വേഷണസംഘം.
തകര്‍ച്ച നടന്ന ഒമ്പതു കിലോമീറ്റര്‍ ചുറ്റളവില്‍ പരിശോധന തുടരുകയാണ്. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ യാത്രക്കാരുടെ പേരുവിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍, ഐ.എസ് തീവ്രവാദികള്‍ക്ക് പങ്കുള്ളതായി ഇതുവരെ തെളിവു ലഭിച്ചിട്ടില്ല.
അതിനിടെ, ഈജിപ്തിലെ ഐ.എസ് പിന്തുണയുള്ള ഒരു തീവ്രവാദ ഗ്രൂപ് സംഭവത്തിന് പിന്നില്‍ തങ്ങളാണെന്ന് അവകാശവാദവുമായി രംഗത്തത്തെിയിരുന്നു. എന്നാല്‍, ഇത് വാസ്തവമല്ളെന്നാണ് മാണെന്നാണ് റഷ്യന്‍, ഈജിപ്ഷ്യന്‍ അധികൃതര്‍ പറയുന്നത്. പൈലറ്റിന്‍െറ വീഴ്ചയാണെന്ന റിപോര്‍ട്ടുകളും അധികൃതര്‍ നിഷേധിച്ചു.വിമാനം തകര്‍ന്നുവീഴുന്നതിന് തൊട്ടുമുമ്പ് മിന്നല്‍പോലെ ഉണ്ടായതായി അമേരിക്കന്‍ സാറ്റലൈറ്റ് സംവിധാനം കണ്ടത്തെിയിട്ടുണ്ട്.
വിമാനത്തിന്‍െറ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ചതാകാനും ബോംബ് പൊട്ടിയതാകാനും സാധ്യതയുണ്ടെന്നാണ് അമേരിക്കന്‍ അധികൃതര്‍ പറയുന്നത്. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത 140 മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം റഷ്യയിലത്തെി. രണ്ടാമത്തെ വിമാനത്തില്‍ മറ്റുള്ളവരുടെ മൃതദേഹങ്ങളും എത്തിക്കും. അതിനിടെ, കൊല്ലപ്പെട്ടവരില്‍ 10 പേരെ അവരുടെ കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.