തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ നേതൃത്വം തനിക്കു തന്നെയെന്ന് സൂചി
text_fieldsയാംഗോന്‍: ഞായറാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ തന്‍െറ കക്ഷിയായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി) വിജയിച്ചാല്‍ പ്രസിഡന്‍റ് പദവിക്കു മുകളില്‍നിന്ന് ഭരണനേതൃത്വം കൈയാളുമെന്ന് പ്രതിപക്ഷ നേതാവും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഓങ്സാന്‍ സൂചി. നിലവിലെ ഭരണഘടന പ്രകാരം എന്‍.എല്‍.ഡി വിജയിച്ചാലും സൂചിക്ക് പ്രസിഡന്‍റാവാനാവില്ല.
മുന്‍ പട്ടാള ജനറല്‍ തൈന്‍ സൈനിന്‍െറ നേതൃത്വത്തിലുള്ള സോളിഡാരിറ്റി ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടി (യു.എസ്.ഡി.പി) ആണ് നവംബര്‍ എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എന്‍.എല്‍.ഡിയുടെ മുഖ്യ എതിരാളി. സ്വതന്ത്രവും നീതിയുക്തവുമായി വോട്ടെടുപ്പ് നടന്നാല്‍ സൂചിയുടെ കക്ഷി വന്‍വിജയം നേടുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. പട്ടാള ഭരണകൂടം എഴുതിയുണ്ടാക്കിയ ഭരണഘടനപ്രകാരമാണ് വിദേശ വനിതയെന്ന് മുദ്രകുത്തി പ്രസിഡന്‍റ് പദവി ഓങ്സാന്‍ സൂചിക്ക് വിലക്കപ്പെട്ടതാക്കിയത്. സൂചിയുടെ രണ്ടു മക്കള്‍ക്കും ബ്രിട്ടീഷ് പാസ്പോര്‍ട്ടുണ്ട്. ഇവരുടെ പിതാവ് ബ്രിട്ടീഷ് ചരിത്രകാരനായിരുന്നു. ഇതുയര്‍ത്തിക്കാട്ടിയാണ് ഇവരെ രാഷ്ട്രീയ നേതൃത്വത്തില്‍നിന്ന് പട്ടാള ഭരണകൂടം മാറ്റിനിര്‍ത്തിയത്. 1990ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പട്ടാള ഭരണകൂടത്തെ സൂചിയുടെ പ്രതിപക്ഷ പാര്‍ട്ടി പരാജയപ്പെടുത്തിയെങ്കിലും പട്ടാളം ഭരണം പിടിക്കുകയായിരുന്നു. തുടര്‍ന്ന് 2010ല്‍ തെരഞ്ഞെടുപ്പ് പ്രതിപക്ഷ പാര്‍ട്ടി ബഹിഷ്കരിക്കുകയും ചെയ്തു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഭരണകൂടം തയാറായത്. ഇത്തവണയും സര്‍ക്കാര്‍ അനുകൂല ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം നടത്തുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതേസമയം, തെരഞ്ഞെടുക്കപ്പെട്ടാല്‍ പട്ടാള ഭരണകൂടം നടത്തിയ മഹാക്രൂരതകള്‍ അന്വേഷിക്കില്ളെന്നും പ്രതികാര നടപടികളുമായി മുന്നിട്ടിറങ്ങുകയില്ളെന്നും സ്വന്തം വസതിയില്‍ മാധ്യമ അഭിമുഖത്തില്‍ സൂചി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.