കാനഡ മന്ത്രിസഭയില്‍ മൂന്നു സിഖുകാര്‍
text_fieldsഓട്ടവ: കാനഡയില്‍ ശക്തമായ വേരോട്ടമുള്ള സിഖ് വംശജരില്‍നിന്ന് പുതിയ മന്ത്രിസഭയില്‍ മൂന്നുപേര്‍. ജസ്റ്റിന്‍ ട്രുഡോ മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായി 42 കാരനായ ഹര്‍ജിത് സജ്ജനും ശാസ്ത്ര, സാമ്പത്തിക വികസന, പരിഷ്കരണ മന്ത്രിയായി 38കാരനായ നവ്ദീപ് ബെയിന്‍സും അടിസ്ഥാന സൗകര്യ വികസന വകുപ്പില്‍ അമര്‍ജിത് സോഹിയുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
2013ല്‍ ലിബറല്‍ പാര്‍ട്ടി നേതാവായ ട്രുഡുവിന്‍െറ തേരോട്ടത്തിന് ശക്തി പകര്‍ന്ന നവ്ദീപ് ബെയിന്‍സ് മൂന്നാം തവണയാണ് പാര്‍ലമെന്‍റ് അംഗമാകുന്നത്. 2005ല്‍ പ്രധാനമന്ത്രിയുടെ പാര്‍ലമെന്‍ററി സെക്രട്ടറിയായിരുന്ന ബെയിന്‍സ്് മന്ത്രിസഭയിലത്തെും മുമ്പ് ടൊറന്‍േറായിലെ റയേഴ്സണ്‍ യൂനിവേഴ്സിറ്റിയില്‍ ടെഡ് റോജേഴ്സ് മാനേജ്മെന്‍റ് സ്കൂളില്‍ വിസിറ്റിങ് പ്രഫസറായിരുന്നു.
കനേഡിയന്‍ സൈന്യത്തില്‍ മുതിര്‍ന്ന പദവിവഹിച്ച ഹര്‍ജിത് സജ്ജന്‍ കാനഡ സൈന്യത്തിനൊപ്പം അഫ്ഗാനിസ്താന്‍, ബോസ്നിയ എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്താനില്‍ രണ്ടു തവണ പ്രത്യേക ഉപദേഷ്ടാവായിരുന്നു. നേരത്തെ വാന്‍കൂവര്‍ പൊലീസ് സേനയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചു വയസ്സുള്ളപ്പോഴാണ് സജ്ജന്‍െറ കുടുംബം കാനഡയിലേക്ക് കുടിയേറിയത്. മുമ്പ് ബസ് ഡ്രൈവറായിരുന്ന സോഹി 1980കളില്‍ ഇന്ത്യയിലായിരിക്കെ രണ്ടു വര്‍ഷം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.
ഇളമുറക്കാര്‍ക്ക് മികച്ച പ്രാതിനിധ്യം നല്‍കുന്ന ട്രുഡോ മന്ത്രിസഭയിലത്തെിയ മൂന്നു സിഖ് വംശജരില്‍ രണ്ടുപേരും ചെറിയ പ്രായക്കാരാണ്. 1997ലാണ് കാനഡയില്‍ ആദ്യമായി ഒരു സിഖുകാരന്‍ മന്ത്രിയാകുന്നത്- ഹര്‍ബ് ധാലിവാല്‍. 2004ല്‍ ഉജ്ജല്‍ ദോശഞ്ചും മന്ത്രിയായി. കഴിഞ്ഞ മന്ത്രിസഭയിലും സിഖ് പ്രാതിനിധ്യമുണ്ടായിരുന്നുവെങ്കിലും ടിം ഉപ്പല്‍ സഹമന്ത്രിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.