ഐ.എസ് തട്ടിക്കൊണ്ടുപോയ 37 അസീറിയക്കാരെ വിട്ടയച്ചു
text_fieldsഡമസ്കസ്: തട്ടിക്കൊണ്ടുപോയി തടവിലാക്കിയ 215 അസീറിയന്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട 37 പേരെ ഐ.എസ് വിട്ടയച്ചതായി മനുഷ്യാവകാശപ്രവര്‍ത്തകര്‍ അറിയിച്ചു. ഫെബ്രുവരിയില്‍ ഹസാഖാ പ്രവിശ്യയില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. വിട്ടയച്ചവരില്‍ കൂടുതലും മുതിര്‍ന്ന സ്ത്രീകളാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സംഘം അറിയിച്ചു. സിവിലിയന്മാരുടെ മോചനത്തിനായി ഐ.എസുമായി അനുരഞ്ജനശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. ഹസാഖാ പ്രവിശ്യയിലെ രണ്ട് അസീറിയന്‍ ഗ്രാമങ്ങള്‍ കുര്‍ദ് സേനയില്‍നിന്ന് പിടിച്ചെടുത്ത ശേഷമാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. സിറിയയില്‍ ആധിപത്യം സ്ഥാപിച്ച ഐ.എസ് നിരവധി സിവിലിയന്മാരെ തട്ടിക്കൊണ്ടുപോവുകയും കൊലപ്പെടുത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.