മ്യാന്മര്‍ തെരഞ്ഞെടുപ്പ്: ആദ്യ ഫലം സൂചിക്കനുകൂലം
text_fieldsയാംഗോന്‍: അരനൂറ്റാണ്ട് നീണ്ട പട്ടാളഭരണത്തിന് അന്ത്യം കുറിക്കുമെന്ന ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനിറങ്ങിയ മ്യാന്മറിലെ പ്രതിപക്ഷ നേതാവ് ഓങ്സാന്‍ സൂചിയുടെ പാര്‍ട്ടിക്ക് വിജയസാധ്യത സൂചിപ്പിച്ച് ആദ്യ ഫലങ്ങള്‍ പുറത്തുവന്നു. ആദ്യ ഘട്ടത്തില്‍ ഫലം പ്രഖ്യാപിച്ച 12 സീറ്റും സൂചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി) സ്വന്തമാക്കി. 70 ശതമാനം സീറ്റുകളെങ്കിലും തങ്ങള്‍ നേടുമെന്നും മ്യാന്മര്‍ ജനാധിപത്യത്തിലേക്ക് വഴിതുറക്കുമെന്നും എന്‍.എല്‍.ഡി വക്താവ് പറഞ്ഞു.
ആദ്യ ഘട്ട സൂചനയനുസരിച്ച് പട്ടാളത്തിന്‍െറ പിന്തുണയുള്ള ഭരണകക്ഷി യൂനിയന്‍ സോളിഡാരിറ്റി ഡെവലപ്മെന്‍റ് പാര്‍ട്ടിക്ക് (യു.എസ്.ഡി.പി)കനത്ത തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ട്. ഇരുസഭകളിലെയും 25 ശതമാനം സീറ്റുകളില്‍ നാമനിര്‍ദേശം നടത്താന്‍ പട്ടാളത്തിനാണ് അധികാരം. ഇതുപ്രകാരം അധോസഭയില്‍ 110ഉം ഉപരിസഭയില്‍ 56ഉം സീറ്റുകളില്‍ പട്ടാള താല്‍പര്യം സംരക്ഷിക്കുന്നവര്‍ അധികാരത്തിലത്തെും. സൂചിയുടെ കക്ഷിക്ക് അധികാരത്തിലത്തൊന്‍ ഇരുസഭകളിലുമായി 67 ശതമാനം സീറ്റുകള്‍ നേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.