ഈജിപ്തിൽ പിടിയിലായ ആറ് ഇന്ത്യക്കാര്‍ മോചിതരായി
text_fields
കൈറോ: കഴിഞ്ഞവര്‍ഷം ഈജിപ്തില്‍ പിടിയിലായ ആറ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കോടതി മോചിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന സംഭാഷണങ്ങളുടെയും നയതന്ത്ര ഇടപെടലുകളെയും തുടര്‍ന്നാണ് മോചനത്തിന് വഴിയൊരുങ്ങിയത്. ഇവര്‍ക്കെതിരായ എല്ലാ കേസുകളും പിന്‍വലിച്ചതായും 19 മാസങ്ങള്‍ക്കുശേഷം ഇവര്‍ വീട്ടിലേക്ക് മടങ്ങുകയാണെന്നും ഈജിപ്തിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് ബട്ടാചാര്യയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇന്ത്യക്ക് ലഭിക്കുന്ന മികച്ച ദീപാവലി സമ്മാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെങ്കടലില്‍ മത്സ്യബന്ധനം നടത്തുമ്പോഴാണ് ഇവര്‍ പിടിയിലായതെന്നാണ് കരുതുന്നത്. 2014 ഫെബ്രുവരിയില്‍ ഈജിപ്ത് സന്ദര്‍ശനവേളയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇവരുടെ മോചനക്കാര്യം ഈജിപ്ത് അധികൃതരുമായി സംസാരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.