കറുത്ത വര്‍ഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് ‘ആപ്പ്ള്‍’ കടയില്‍ വിലക്ക്: കമ്പനി മാപ്പുപറഞ്ഞു
text_fieldsമെല്‍ബണ്‍: ആസ്ട്രേലിയയിലെ കറുത്ത വര്‍ഗക്കാരായ ഒരു സംഘം വിദ്യാര്‍ഥികളെ കംപ്യൂട്ടര്‍ ഭീമന്‍ ആപ്പ്ളിന്‍െറ മൊബൈല്‍കടയില്‍നിന്ന് പുറത്താക്കിയതായി ആരോപണം. വിദ്യാര്‍ഥികളായ അബ്ദുല്ലാഹി, ജെറംഗ്, ഈസ്, മേബിയര്‍, മുഹമ്മദ്, പെട്രീജ്ഡ് എന്നിവരെയാണ് മെല്‍ബണിലെ ആപ്പ്ള്‍ മൊബൈല്‍കടയില്‍നിന്ന് പുറത്താക്കിയത്. കടയിലെ ടേബിളില്‍ നിരത്തിവെച്ച ഐ ഫോണ്‍ നിരീക്ഷിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു ഈ ആറംഗസംഘം. അല്‍പനിമിഷത്തിനകം ഒരു ജീവനക്കാരന്‍ സുരക്ഷാഗാര്‍ഡിന്‍െറ അകമ്പടിയോടെ അവിടെയത്തെി 15നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ഉടന്‍ കടയില്‍നിന്ന് പോവണം എന്ന് ആവശ്യപ്പെടുകയായിരുന്നു. കറുത്ത വര്‍ഗക്കാരായതുകൊണ്ട് അവര്‍ സ്ഥാപനത്തില്‍നിന്ന് വല്ലതും മോഷ്ടിക്കുമോ എന്ന് ജീവനക്കാര്‍ക്ക് ഭയമുണ്ടെന്നും അയാള്‍ പ്രഖ്യാപിച്ചു. എന്തിനാണ് ഞങ്ങളെ ഭയക്കുന്നതെന്ന ചോദ്യത്തിന് കടയില്‍നിന്ന് ഉടന്‍ സ്ഥലം വിടണമെന്നും ചര്‍ച്ചക്കുള്ള സമയമല്ളെന്നുമാണ് ജീവനക്കാരന്‍ പ്രതികരിച്ചത്.
വംശീയതയുടെ പേരില്‍ അപമാനിക്കപ്പെട്ട സംഭവം തന്നെ ഉലച്ചു കളഞ്ഞതായി വിദ്യാര്‍ഥികളിലൊരാള്‍ പറയുന്നു. ‘നിങ്ങള്‍’ മോഷ്ടിക്കുമെന്ന പ്രഖ്യാപനം ഞെട്ടിപ്പിക്കുന്നതാണ്. ഈ ആക്ഷേപം കുറ്റകൃത്യത്തില്‍ പെട്ടതാണ്. ഞങ്ങള്‍ക്ക് അയാള്‍ കൂടുതല്‍ അവസരം തന്നില്ല. വംശീയ അക്രമം അവസാനിപ്പിക്കുക, അമേരിക്കയില്‍ അത് പതിവാണ്. ആസ്ട്രേലിയയില്‍ ഞങ്ങളത് ആഗ്രഹിക്കുന്നില്ല. അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘അവരുടെ സാന്നിധ്യം ജീവനക്കാര്‍ ഭയക്കുന്നുവെന്ന്’ പറയുന്ന രംഗം പകര്‍ത്തി വിദ്യാര്‍ഥികള്‍ ഫേസ്ബുക്കിലിട്ടതു വഴിയാണ് സംഭവം പുറംലോകമറിഞ്ഞത്. വംശീയതയല്ലാതെ മറ്റെന്ത് എന്നപേരില്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലായി. ഈ ദൃശ്യം 60,000 ലേറെ തവണ ആളുകള്‍ കണ്ടു. അതേസമയം വിദ്യാര്‍ഥികളെ പുറത്താക്കിയ സംഭവത്തില്‍ ആപ്പ്ള്‍ കമ്പനി മാപ്പുപറഞ്ഞു. തന്‍െറ കുട്ടികള്‍ മുമ്പും ഇത്തരം വംശീയ അതിക്രമം അഭിമുഖീകരിച്ചതായി സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.