മ്യാന്മർ അധികാരക്കൈമാറ്റം: ചർച്ച ഇന്ന്
text_fieldsയാംഗോൻ: മ്യാന്മറിൽ നടന്ന ഐതിഹാസിക തെരഞ്ഞെടുപ്പിൽ നാഷനൽ ലീഗ് ഫോർ ഡെമോക്രസിയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചതിനെ തുടർന്ന് അധികാരം കൈമാറുന്നത് സംബന്ധിച്ച് ഓങ്സാൻ സൂചി സൈനിക തലവന്മാരുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ പ്രസിഡൻറ് തൈൻ സൈനും പങ്കെടുക്കും. അധോസഭയിൽ 247ഉം ഉപരിസഭയിൽ 131ഉം സീറ്റുകൾ സ്വന്തമാക്കിയാണ് എൻ.എൽ.ഡി വിജയമുറപ്പിച്ചത്.
തെരഞ്ഞെടുപ്പിൽ എൻ.എൽ.ഡി 378 സീറ്റുകൾ നേടി. തെരഞ്ഞെടുപ്പിൽ 25 ശതമാനം സീറ്റുകൾ സൈന്യത്തിന് സംവരണം ചെയ്തിട്ടുണ്ട്.
നിലവിലെ വ്യവസ്ഥയനുസരിച്ച് സൂചിക്ക് പ്രസിഡൻറാകാൻ കഴിയില്ലെങ്കിലും മ്യാന്മറിനെ ആരു നയിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം അവർക്കുതന്നെയാണ്. പ്രസിഡൻറ് സ്ഥാനത്തിനായി ഭരണഘടനാഭേദഗതിക്ക് സൂചി സമ്മർദംചെലുത്തുമെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.