തീവ്രവാദ ആക്രമണഭീഷണി മലേഷ്യയില്‍ സുരക്ഷ ശക്തമാക്കി
text_fieldsക്വാലാലംപുര്‍: യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയടക്കമുള്ള ലോകനേതാക്കളുടെ സമ്മേളനത്തിന് വേദിയാകുന്ന മലേഷ്യയില്‍ ഐ.എസ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പ്രധാനനഗരങ്ങളില്‍ സൈന്യത്തെ വിന്യസിച്ചു. തലസ്ഥാനനഗരിയില്‍ 2000 സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ട്. 2500 പേരെ കൂടി അധികമായി വിന്യസിക്കാനും തീരുമാനമുണ്ട്. ഫ്രാന്‍സ്, ഈജിപ്ത്, ലബനാന്‍ എന്നീ രാജ്യങ്ങളിലെ ഭീകരാക്രമണത്തെ തുടര്‍ന്നാണ് രാജ്യത്ത് സുരക്ഷ ശക്തമാക്കുന്നതെന്ന് പൊലീസ് മേധാവി ഖാലിദ് അബൂബക്കര്‍ അറിയിച്ചു. ക്വാലാലംപുരില്‍ മാത്രം 10 ചാവേറാക്രമണത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതിനിടെ, രാജ്യത്ത് തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് ചോര്‍ന്നത് പൊലീസ് സ്ഥിരീകരിച്ചു. ഐ.എസും ഫിലിപ്പീന്‍സിലെ തീവ്രവാദസംഘടനയും ചാവേറാക്രമണത്തിന് പദ്ധതിയിട്ടതായി നവംബര്‍ 16ന്് പൊലീസ് ആസ്ഥാനത്തുനിന്ന് അയച്ച സന്ദേശമാണ് ചോര്‍ന്നത്.
ആക്രമണസാധ്യതയെ തുടര്‍ന്ന് രാജ്യത്ത് സുരക്ഷ ശക്തമാക്കാനും സന്ദേശത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് മേധാവി ഖേദം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.