കാലാവസ്ഥാവ്യതിയാനം ബാധിക്കുക ഏഷ്യന്‍ രാജ്യങ്ങളെയെന്ന് പഠനം
text_fieldsമനില: കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളുന്നത് കുറച്ചില്ളെങ്കില്‍ അടുത്ത രണ്ടു ദശാബ്ദത്തിനുള്ളില്‍ കാലാവസ്ഥാദുരന്തം രണ്ടിരട്ടിയാകുമെന്ന് ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്ക് നടത്തിയ പഠനം.
കാലാവസ്ഥാദുരന്തത്തിന്‍െറ കെടുതികള്‍ കൂടുതല്‍ബാധിക്കുക ഏഷ്യന്‍രാജ്യങ്ങളാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ബണ്‍ ഡയോക്സൈഡിന്‍െറ ബഹിര്‍ഗമനം വര്‍ധിക്കുകയാണെന്നും ഇതേ അളവ് തുടര്‍ന്നാല്‍ 17 വര്‍ഷത്തിനുള്ളില്‍ ദുരന്തം ഇരട്ടിയാകുമെന്നുമാണ് പഠനം തെളിയിക്കുന്നത്. ഇപ്പോള്‍ ഒരു ശരാശരി രാഷ്ട്രം നേരിടുന്ന കാലാവസ്ഥാദുരന്തം 0.775 എന്ന നിരക്കിലാണ്. എന്നാല്‍, ഇതേനില തുടര്‍ന്നാല്‍ 2032ഓടെ ഇത് 1.55 ആയി ഉയരും.
ഏഷ്യന്‍രാജ്യങ്ങളായ ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ് രാജ്യങ്ങളായിരിക്കും കൂടുതല്‍ കെടുതികള്‍ അനുഭവിക്കുക. 2013ല്‍ ഫിലിപ്പീന്‍സ് ദ്വീപുകളില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ 7350ഓളം ജനങ്ങള്‍ മരിച്ചിരുന്നു. 1985-94 ദശാബ്ദത്തില്‍ കാലാവസ്ഥാദുരന്തത്തില്‍ കണക്കാക്കിയിരുന്ന നഷ്ടം 36 ബില്യണ്‍ ഡോളറായിരുന്നെങ്കില്‍ 2005-14 ദശാബ്ദത്തില്‍ 142 ബില്യണ്‍ ഡോളറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടി പാരിസില്‍ നടക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ആഗോളതാപനം രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ കുറക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.