ഫലസ്തീന്‍ സമാധാന ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂനിയന്‍ പങ്കാളിത്തം വേണ്ടെന്ന് നെതന്യാഹു
text_fieldsതെല്‍ അവീവ്: വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റകേന്ദ്രങ്ങളില്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ കയറ്റുമതിചെയ്യാന്‍ പ്രത്യേക ലേബലിങ് നിര്‍ബന്ധമാക്കിയ യൂറോപ്യന്‍ യൂനിയനുമായി നയതന്ത്രബന്ധം വിച്ഛേദിക്കുമെന്ന് ഇസ്രായേല്‍ ഭീഷണി. ഫലസ്തീന്‍ സമാധാനചര്‍ച്ചകളില്‍ ഇ.യു സമിതികളുടെ പങ്കാളിത്തം പുന$പരിശോധിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു നിര്‍ദേശംനല്‍കി. നടപടികള്‍ പൂര്‍ത്തിയാകുംവരെ യൂറോപ്യന്‍ യൂനിയനുമായും പ്രതിനിധികളുമായും എല്ലാവിധ നയതന്ത്രബന്ധങ്ങളും നിര്‍ത്തിവെക്കാനും നിര്‍ദേശമുണ്ട്.
വെസ്റ്റ്ബാങ്ക്, ഗോലാന്‍ കുന്നുകള്‍, കിഴക്കന്‍ ജറൂസലം എന്നിവ 1967ലെ യുദ്ധത്തിലാണ് ഇസ്രായേല്‍ കൈവശപ്പെടുത്തിയത്. ഈ അധിനിവേശം യൂറോപ്യന്‍ യൂനിയന്‍ അംഗീകരിക്കുന്നില്ല. അതിനാല്‍, പ്രദേശത്തെ ജൂത കുടിയേറ്റകേന്ദ്രങ്ങളില്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ ഇസ്രായേല്‍ നിര്‍മിതമെന്നപേരില്‍ യൂറോപ്യന്‍ വിപണിയിലത്തെിക്കരുതെന്ന് നവംബര്‍ 11ന് ഉത്തരവിറങ്ങിയിരുന്നു. മൂന്നു വര്‍ഷംമുമ്പ് തയാറാക്കിയ കരടുരേഖയാണ് ഒടുവില്‍ അംഗീകരിക്കപ്പെടുന്നത്. കുടിയേറ്റകേന്ദ്രങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ പുതിയ ലാബലിങ് ഇല്ലാതെ യൂറോപ്യന്‍ വിപണിയിലത്തെിക്കാനാവില്ല. 2014ല്‍ അമേരിക്ക മുന്‍കൈയെടുത്ത ഫലസ്തീന്‍-ഇസ്രായേല്‍ സമാധാനചര്‍ച്ചകളിലെ പ്രധാന തടസ്സങ്ങളിലൊന്ന് അനധികൃത കുടിയേറ്റകേന്ദ്രങ്ങളായിരുന്നു. വെസ്റ്റ്ബാങ്കിലുള്‍പ്പെടെ ലക്ഷക്കണക്കിനുപേരാണ് പുതിയ കുടിയേറ്റകേന്ദ്രങ്ങളില്‍ വര്‍ഷങ്ങള്‍ക്കിടെ എത്തിയത്. ഇത് അവസാനിപ്പിക്കണമെന്ന രാജ്യാന്തരസമ്മര്‍ദത്തിന് പക്ഷേ, ഇസ്രായേല്‍ വഴങ്ങിയിട്ടില്ല. പുതിയ നിര്‍ദേശത്തോടെ 28 ഇ.യു രാജ്യങ്ങളും ലാബലിങ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മുന്തിരി, ഈത്തപ്പഴം, വീഞ്ഞ്, കോഴികള്‍, തേന്‍, ഒലിവ് എണ്ണ, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയാണ് ഈ മേഖലയില്‍നിന്ന് കയറ്റിയയക്കുന്നത്. ഷാന്‍ഡോങ് പ്രവിശ്യയില്‍ പുറത്തിറങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുമുണ്ട്. പ്രദേശത്ത് വന്‍തോതില്‍ പുക മൂടിയിരിക്കുകയാണ്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ ജനങ്ങളോടാവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.