ദക്ഷിണ ചൈന കടലില്‍ യുദ്ധക്കപ്പല്‍: യു.എസിനെ ആശങ്കയറിയിച്ചു
text_fieldsബെയ്ജിങ്: ദക്ഷിണ ചൈന കടലില്‍ യു.എസ് യുദ്ധക്കപ്പല്‍ കടന്നുപോയ സംഭവത്തില്‍ ചൈനീസ് നാവികസേനാ മേധാവി വു ഷെങ്ക്ളി അമേരിക്കന്‍ നാവികസേനാ മേധാവി ജോണ്‍ റിച്ചാഡ്സണെ ആശങ്ക അറിയിച്ചു. ഇത്തരം അപകടകരവും പ്രകോപനപരവുമായ സംഭവങ്ങള്‍ രാജ്യത്തിന്‍െറ പരമാധികാരത്തിനും സുരക്ഷക്കും വെല്ലുവിളിയാണെന്ന് റിച്ചാര്‍ഡ്സണുമായി നടത്തിയ വീഡിയോ സംഭാഷണത്തിനിടെ ഷെങ്ക്ളി വ്യക്തമാക്കി. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ചൈന മുന്നറിയിപ്പുനല്‍കി. ചൊവ്വാഴ്ചയാണ് ദക്ഷിണ ചൈന കടലിലെ കൃത്രിമ ദ്വീപുകള്‍ക്കിടയിലൂടെ അമേരിക്കന്‍ പടക്കപ്പലുകള്‍ കടന്നുപോയത്.
രാജ്യാന്തര അതിര്‍ത്തി അമേരിക്ക ലംഘിച്ചെന്നും പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ആരോപിച്ച് പ്രതിഷേധവുമായി ചൈന രംഗത്ത് വന്നിരുന്നു. ലോകത്തിലെ തിരക്കേറിയ കപ്പല്‍ പാതകളില്‍ ഒന്നാണ് ദക്ഷിണ ചൈനാക്കടല്‍. വിയറ്റ്നാം, മലേഷ്യ, ബ്രൂണെ, ഫിലിപ്പീന്‍സ്, തായ്വാന്‍ എന്നീ രാജ്യങ്ങളും മേഖലയില്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അതേസമയം ദക്ഷിണ ചൈനാ കടലില്‍ അവകാശവാദമുന്നയിക്കുന്ന ഫിലിപ്പീന്‍സുമായുള്ള തര്‍ക്കം പരിഹരിക്കാര്‍ അന്താരാഷ്ട്ര കോടതി ഇടപെടലിനെ ചൈന എതിര്‍ത്തു. വിഷയത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലും ആശങ്ക പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.