സിറിയയില്‍ വ്യോമാക്രമണത്തില്‍ അല്‍ഖാഇദ വക്താവ് കൊല്ലപ്പെട്ടു
text_fieldsഡമസ്കസ്: സിറിയയില്‍ നടക്കുന്ന ഐ.എസ് വിരുദ്ധ വ്യോമാക്രമണത്തില്‍ അല്‍ഖാഇദ വക്താവ് അബു ഫിറാസ് അല്‍സൂരിയടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു. അല്‍ഖാഇദയുടെ സിറിയന്‍ പതിപ്പായ അല്‍നുസ്റ ഫ്രണ്ടിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. ഇവര്‍ക്ക് ഏറെ സ്വാധീനമുള്ള വടക്കുപടിഞ്ഞാറന്‍ നഗരമായ കഫാര്‍ ജേല്‍സിലാണ് ഞായറാഴ്ച വ്യോമാക്രമണം നടത്തിയത്. ചുരുങ്ങിയത് 20 അല്‍നുസ്റ പോരാളികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍റൈറ്റ്സ് അറിയിച്ചു. ബുധനാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ ഐ.എസ് കമാന്‍ഡറായ അബുല്‍ ഹൈജ കൊല്ലപ്പെട്ടിരുന്നു. വിമതരും സര്‍ക്കാര്‍ സേനയും തമ്മില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുള്ള സിറിയയില്‍ അല്‍നുസ്റക്കും ഐ.എസിനുമെതിരായ വ്യോമാക്രമണം തുടരുകയാണ്.
റഷ്യയും യു.എസും ഭാഗമായ ആക്രമണത്തെ തുടര്‍ന്ന് തീവ്രവാദ സംഘങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ ഏറെ ഭാഗങ്ങള്‍ തിരിച്ചുപിടിക്കാന്‍ സര്‍ക്കാറിനായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.