പാകിസ്താനിൽ മഴ, മണ്ണിടിച്ചില്‍; മരണം നൂറു കവിഞ്ഞു
text_fields
ഇസ്ലാമാബാദ്: ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വടക്കന്‍ പാകിസ്താനില്‍ മരണപ്പെട്ടവരുടെ എണ്ണം നൂറു കവിഞ്ഞു. കഴിഞ്ഞ ശനിയാഴ്ച തുടങ്ങിയ മഴ ഇപ്പോഴും തകര്‍ത്തുപെയ്യുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദുരന്തമേഖലയിലെ പ്രധാന റോഡ് ഗതാഗതങ്ങളും വാര്‍ത്താവിനിമയോപാധികളും തടസ്സപ്പെട്ടിരിക്കുകയാണ്. നൂറുകണക്കിന് വീടുകള്‍ വെള്ളത്തില്‍ ഒലിച്ചുപോയി. കോഹിസ്താന്‍, ദിയാമര്‍, നാഗര്‍, ഹന്‍സ തുടങ്ങിയ സ്ഥലങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരവധി വിദേശികളും സ്വദേശികളുമുള്‍പ്പെടെയുള്ള യാത്രക്കാര്‍ ഭക്ഷണംപോലും ലഭിക്കാതെ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മണ്ണിടിച്ചിലില്‍ പ്രദേശത്തെ വൈദ്യുതി നിലയം തകര്‍ന്നതിനാല്‍ വൈദ്യുതിയും ലഭ്യമല്ല. മരിച്ചവരില്‍ മുപ്പതു പേര്‍ പാക് അധീന കശ്മീരിലുള്ളവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.