ലാഹോറില്‍ ഹാഫിസ് സഈദിന്‍െറ ശരീഅ കോടതി
text_fields
ലാഹോര്‍: മുംബൈ സ്ഫോടനത്തിന്‍െറ സൂത്രധാരനെന്നു കരുതുന്ന ജമാഅത്തുദ്ദഅ്വ നേതാവ് ഹാഫിസ് സഈദ് താലിബാന്‍ മാതൃകയിലുള്ള ശരീഅ കോടതി സ്ഥാപിച്ചതായി റിപ്പോര്‍ട്ട്. ബദല്‍ നീതിവ്യവസ്ഥക്കായി ദാറുല്‍ ഖസാ ശരീഅ കോടതി ലാഹോറിലാണ് സംഘം പടുത്തുയര്‍ത്തിയത്. സ്വത്തുസംബന്ധമായതും ധനകാര്യ സംബന്ധമായതുമായ കേസുകളാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. ചൗബുര്‍ ജില്ലയിലെ ജാമിഅ ഖദ്സിയയിലാണ് കോടതിയുടെ ആസ്ഥാനം. ഇവിടെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഖാദി(ജഡ്ജി)യെ സഹായിക്കാന്‍ സേവകരുമുണ്ട്.
ശരീഅ കോടതിയിലത്തെുന്ന പരാതികള്‍ തീര്‍പ്പുകല്‍പിക്കുന്നത് ഹാഫിസ് സഈദ് ആണ്. അന്തിമ തീരുമാനം ഖാദിയുടേതാണ്. ഏതാനും മാസങ്ങളായി ഇവിടെ കേസുകള്‍ തീര്‍പ്പാക്കുന്നുണ്ട്. ശരീഅ കോടതി ഭരണഘടനാപരമായ നീതിന്യായ വ്യവസ്ഥക്ക് സമാന്തരമല്ളെന്നും മധ്യസ്ഥരുടെ മേല്‍നോട്ടത്തിലാണ് ഇവിടെ കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതെന്നും ജമാഅത്തുദ്ദഅ്വ വക്താവ് പറഞ്ഞു. ഇത്തരം സമ്പ്രദായങ്ങള്‍ ഭരണഘടനാലംഘനമാണെന്ന് പാക് ബാര്‍ കൗണ്‍സില്‍ അംഗം ആസാം നസീര്‍ തരാര്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.