അണുബോംബ് തകര്‍ത്ത ഹിരോഷിമയില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയത്തെി
text_fieldsടോക്യോ: ലോകം ഇന്നും ഭീതിയോടെ ഓര്‍ക്കുന്ന അണുബോംബാക്രമണത്തിന്‍െറ നടുക്കമൊഴിയാത്ത ഹിരോഷിമയില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി എത്തി. 1,40,000ത്തിലേറെ പേരെ കൂട്ടക്കശാപ്പ് നടത്തിയ അണുബോംബ് വര്‍ഷിച്ച അമേരിക്കയില്‍നിന്ന് ഇതാദ്യമായാണ് ഒരു വിദേശകാര്യ സെക്രട്ടറി ഹിരോഷിമയിലെ സ്മാരകം സന്ദര്‍ശിക്കുന്നത്. സ്മാരകത്തിലത്തെി പുഷ്പചക്രമര്‍പ്പിച്ച കെറി പക്ഷേ, കൂട്ടക്കുരുതിക്ക് മാപ്പുപറയാതെ മടങ്ങി. നഗരത്തെ ചാരമാക്കി ആകാശത്തുനിന്ന് വര്‍ഷിച്ച ബോംബും തുടര്‍ന്നുണ്ടായ തീഗോളവും മുതല്‍ നാശനഷ്ടത്തിന്‍െറ ഭീകരത വരെ പ്രതീകാത്മാകമായി പ്രദര്‍ശിപ്പിച്ച മ്യൂസിയം ചുറ്റിക്കണ്ട കെറി കാഴ്ചകള്‍ തന്നെ നടുക്കിയെന്നും ഹൃദയഭേദകമാണിവയെന്നും അഭിപ്രായപ്പെട്ടു. ജി7 ഉച്ചകോടിയുടെ ഭാഗമായി ഹിരോഷിമയില്‍ സംഗമിച്ച ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി രാജ്യങ്ങളിലെ പ്രതിനിധികള്‍ക്കൊപ്പമായിരുന്നു നയതന്ത്ര പ്രാധാന്യമുള്ള സന്ദര്‍ശനം.
1945 ആഗസ്റ്റ് ആറിനായിരുന്നു അമേരിക്ക ഹിരോഷിമക്കുമേല്‍ ആണവായുധം പരീക്ഷിക്കുന്നത്. തീഗോളമായി മാറിയ നഗരം മണിക്കൂറുകള്‍ക്കകം സമ്പൂര്‍ണമായി നാമാവശേഷമായി. ഇവിടെയും അവസാനിപ്പിക്കാത്ത അമേരിക്ക മൂന്നാം നാള്‍ മറ്റൊരു ജപ്പാന്‍ നഗരമായ നാഗസാക്കിയിലും ഉഗ്രശേഷിയുള്ള അണുബോംബിട്ടു. ഇതോടെ ഭീതിയിലായ ജപ്പാന്‍ ആറു ദിവസത്തിനകം കീഴടങ്ങിയതോടെ രണ്ടാം ലോകയുദ്ധം അവസാനിച്ചു.
അമേരിക്കയില്‍ ഏറെ പേരും ജപ്പാന്‍ അണുബോംബാക്രമണത്തെ ന്യായീകരിക്കുന്നവരാണ്. കെറി മാപ്പുപറയാതിരുന്നതിന് ഇതുകാരണമാകാമെന്ന് സംശയമുണ്ട്. എന്നാല്‍, അമേരിക്ക നടത്തിയ മഹാപരാധമായാണ് ജപ്പാന്‍ ജനത ആക്രമണത്തെ വീക്ഷിക്കുന്നത്. മാപ്പുപറയാനായി അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ അധികം വൈകാതെ ജപ്പാനിലത്തെുമെന്ന് സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.