പാനമ വെളിപ്പെടുത്തല്‍ നവാസ് ശരീഫിനെ അയോഗ്യനാക്കണമെന്ന ഹരജി കോടതി അംഗീകരിച്ചു
text_fieldsലാഹോര്‍: പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ലാഹോര്‍ ഹൈകോടതി അംഗീകരിച്ചു. അനധികൃതമായി സ്വത്ത് സമ്പാദിക്കുകയും സ്വത്തുവിവരം മറച്ചുവെക്കുകയും ചെയ്തുവെന്ന പാനമ പേപേഴ്സ് വെളിപ്പെടുത്തലിന്‍െറ പശ്ചാത്തലത്തില്‍ ജൗഹര്‍ നവാസ് സിന്ധു എന്നയാളാണ് പ്രധാനമന്ത്രിക്കെതിരെ ഹരജി നല്‍കിയത്.
ഹരജിക്കാരന്‍െറ വാദം കേട്ട ജസ്റ്റിസ് ഷാഹിദ് വാഹിദ് ഗവണ്‍മെന്‍റ് പ്രോസിക്യൂട്ടറുടെ വാദം തള്ളി. രഹസ്യകേന്ദ്രങ്ങളില്‍ രണ്ട് കമ്പനികള്‍ സ്ഥാപിച്ച് നികുതിവെട്ടിക്കാന്‍ ശ്രമിച്ചുവെന്നതിന് തെളിവ് ഹാജരാക്കാന്‍ ഹരജിക്കാരനോട് കോടതി ആവശ്യപ്പെട്ടു. വാദം കേള്‍ക്കല്‍ വ്യാഴാഴ്ച തുടരും.
പാനമ വിവാദത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അനധികൃതമായി ഇടപെട്ടുവെന്നും ഇദ്ദേഹത്തിന്‍െറ പുത്രന്മാരുടെ പേരില്‍ രഹസ്യകേന്ദ്രങ്ങളില്‍ വ്യാജ കമ്പനികള്‍ പ്രവര്‍ത്തിച്ചുവെന്നും ഹരജിയിലുണ്ട്. 1993ലും 1994ലും കമ്പനികള്‍ വാങ്ങുമ്പോള്‍ നവാസ് ശരീഫിന്‍െറ മകന്‍ ഹുസൈന് നവാസ് പ്രായപൂര്‍ത്തിയായില്ലായിരുന്നുവെന്നും കമ്പനികളെക്കുറിച്ചുള്ള വിവരം തെരഞ്ഞെടുപ്പു കമീഷന്‍െറ മുന്നില്‍ ഹാജരാക്കിയില്ളെന്നും പരാതിക്കാരന്‍ പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ അന്വേഷണം നടത്തണമെന്ന് അദ്ദേഹം കോടതിയോടാവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.