ചിമ്പാന്‍സിയുടെ ‘തടവുചാട്ടം’ ലൈവായി ടി.വിയില്‍
text_fieldsടോക്കിയോ: മൃഗശാല അധികൃതരുടെ കണ്ണുവെട്ടിച്ച് വൈദ്യുത ലൈനിലുടെ പുറത്തുചാടാന്‍ ശ്രമിച്ച ചിമ്പാന്‍സി ഒടുവില്‍ സുരക്ഷിതമായി അധികൃതരുടെ വലയിലായി. ടോക്കിയോയിലെ സെന്‍ഡായി യജിയാമ സുവോളിജിക്കല്‍ പാര്‍ക്കില്‍ നിന്ന് രക്ഷപെടാനുള്ള വാനരന്‍െറ സാഹസിക ശ്രമമാണ് പൊലിഞ്ഞത്. മൃഗശാലയിലെ വൈദ്യുത പോസ്റ്റില്‍ കയറിയ ചാച്ചയെന്ന ചിമ്പാന്‍സിയെ അനുനയിപ്പിച്ച് ഇറക്കാനാണ് അധികൃതര്‍ ആദ്യം ശ്രമിച്ചത്. നടക്കില്ലെന്നായപ്പോള്‍ മയക്കുവെടി വെക്കുകയായിരുന്നു. വെടിയേറ്റ ചിമ്പാന്‍സി പോസ്റ്റില്‍ നിന്ന് ലൈനിലേക്ക് കയറി. വൈദ്യുതി ബന്ധം വിഛേദിച്ചതിനാല്‍ വാനരന്‍െറ ജീവന്‍ അപായപ്പെട്ടില്ല. എന്നാല്‍, ലൈനില്‍ തൂങ്ങിക്കിടന്ന ചിമ്പാന്‍സി ഇറങ്ങിയില്ല.
എന്നാല്‍, കാലിലെ പിടുത്തം പതുക്കെ അയഞ്ഞു തുടങ്ങിയ ചിമ്പാന്‍സി കൈവിടാന്‍ തയ്യാറായില്ല. കൈ കൊണ്ടും പിടിച്ചു നില്‍ക്കാനാവില്ളെന്ന് വന്നപ്പോള്‍ തല കുത്തനെ താഴേക്ക് പതിച്ചു. മൃഗശാല ജീവനക്കാര്‍ താഴെ പ്ളാസ്റ്റിക് ഷീറ്റ് പിടിച്ചു നിന്നതിനാല്‍ പരിക്കേല്‍ക്കാതെ വീണ്ടും കൂട്ടിലേക്ക്.
ചിമ്പാന്‍സിയുടെ പാരാക്രമവും അധികൃതരുടെ അനുനയ ശ്രമങ്ങളും തല്‍സമയം ദേശീയ ടി.വി സംപ്രേഷണം ചെയ്തു. ഏതായാലും ഇതേ മൃഗശാലയില്‍ നിന്ന് ഇതിനു മുമ്പ് രക്ഷപ്പെട്ട സീബ്രയുടെ ഗതി ചിമ്പാന്‍സിക്ക് വന്നില്ല. മൃഗ ശാലയിലെ ‘തടവു’ ചാടിയ വരയന്‍ കുതിരയെ തളക്കാന്‍ മയക്കുവെടിവെച്ചപ്പോള്‍ പരക്കംപാഞ്ഞ കുതിര ഒടുവില്‍ വെള്ളക്കെട്ടില്‍ പതിച്ച് ചാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.