നവാസ് ശരീഫിനെ 62 ലക്ഷത്തിന് ഇ-ബെയില്‍ വില്‍പനക്ക്
text_fieldsഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റായ ഇ-ബെയില്‍ വില്‍പനക്കുവെച്ചുള്ള പരസ്യം പ്രത്യക്ഷപ്പെട്ടു. 66,200 പൗണ്ട് (ഏകദേശം 62 ലക്ഷം രൂപ) ആണ് ശരീഫിന്‍െറ വില. ഇ-കോമേഴ്സ് വെബ്സൈറ്റായ ഇ-ബെയുടെ ബ്രിട്ടന്‍ പേജിലാണ് ശരീഫിന്‍െറ ചിത്രസഹിതം വില്‍പനക്ക് വെച്ചിരിക്കുന്നത്.
ഉപയോഗശൂന്യനായ പാകിസ്താന്‍ പ്രധാനമന്ത്രി എന്നാണ് പേജില്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഉപഭോക്താവ് നേരിട്ട് ശരീഫിനെ കൈപ്പറ്റണമെന്നും വില്‍പനക്കാരന്‍ ഇതിനെ കൈകൊണ്ട് തൊടില്ളെന്നും ചിത്രത്തിനുതാഴെ പറയുന്നു. മധ്യലണ്ടനില്‍നിന്ന് ശനിയാഴ്ചതന്നെ ശരീഫിനെ വാങ്ങണമെന്നും വില്‍പന പൂര്‍ത്തിയായാല്‍ സ്ഥലം പറയാമെന്നും ഉപഭോക്താവ് തന്നെ ഗതാഗതസൗകര്യം ഒരുക്കണമെന്നും നിബന്ധനയുണ്ട്. ഉപയോഗശൂന്യമാണെന്നും ഇനി ഉപയോഗിക്കാന്‍ കഴിയില്ളെന്നും ജന്മനാ അഴിമതിക്കാരനാണെന്നും പരസ്യത്തില്‍ പറയുന്നു.
ഉല്‍പന്നത്തിന്‍െറ കുടുംബംപോലും അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും ആരെങ്കിലും വാങ്ങി സഹായിക്കണമെന്നും പറയുന്നു. ബിസിനസും സ്വത്തുക്കളും കുടുംബവുമെല്ലാം ലണ്ടനിലാണെന്നും എന്നാല്‍, പാകിസ്താനിലെ പ്രധാനമന്ത്രിയാകാനാണ് എപ്പോഴും ഇഷ്ടമെന്നും പരസ്യത്തില്‍ പരിഹസിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.