ജപ്പാൻ ഭൂകമ്പം: മരണം 29 ആയി
text_fieldsടോക്യോ: ജപ്പാനിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ഭൂകമ്പത്തിൽ 20 പേർ മരിച്ചു. 1500 പേർക്ക് പരിക്കേറ്റു. തെക്കൻ ദ്വീപായ ക്യൂഷുവിലുണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തി. രണ്ട് ദിവസത്തിനിടെ രണ്ടാം തവണയാണ് ജപ്പാനിൽ ഭൂചലനമുണ്ടാകുന്നത്. വ്യാഴാഴ്ചയുണ്ടായ ആദ്യത്തെ ചലനത്തിൽ ഒമ്പതുപേർ മരിച്ചിരുന്നു. ഇതോടെ രണ്ട് സംഭവങ്ങളിലുമായി മരിച്ചവരുടെ എണ്ണം 29 ആയി.
പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെ 1.25നാണ് രണ്ടാമത്തെ ഭൂചലനമുണ്ടായത്. നിരവധിയാളുകൾ തകർന്ന അവശിഷ്ടങ്ങളിൽക്കിടയിൽ അകപ്പെട്ടിട്ടുണ്ട് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി റോഡുകൾ തകർന്നു. രണ്ട് ലക്ഷത്തിലേറെ പേർക്ക് ഇപ്പോൾ വൈദ്യുതി ലഭ്യമല്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നേരത്തെ സൂനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു.
കെട്ടിടങ്ങളിൽ നിന്നിറങ്ങിയ ജനങ്ങൾ തെരുവിലാണ് രാത്രി കിടന്നുറങ്ങിയത്. ഡാം തകർന്നതിനെ തുടർന്ന് ഒരു ഗ്രാമം ഒഴിപ്പിച്ചു. നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലുമുണ്ടായി.
വ്യാഴാഴ്ച കുമമോട്ടോ സിറ്റിയിലുണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 6.5 ആണ് രേഖപ്പെടുത്തിയത്. 800 പേർക്ക് പരിക്കേറ്റിരുന്നു. ഈ ദുരന്തം ബാധിച്ചവർ ക്യാമ്പുകളിൽ കഴിയുമ്പോഴാണ് മറ്റൊരു ദുരന്തം കൂടി ജപ്പാൻ ജനതയെ തേടിയെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.