ഇറാഖില്‍ യു.എസ് കൂടുതല്‍ സേനയെ വിന്യസിക്കുന്നു
text_fieldsബഗ്ദാദ്: ഐ.എസ് വിരുദ്ധ പോരാട്ടത്തിനെന്ന പേരില്‍ ഇറാഖില്‍ സൈനിക വിന്യാസം വീണ്ടും ശക്തിപ്പെടുത്താന്‍ യു.എസ് തീരുമാനം. സൈനികര്‍ക്കു പുറമെ അപ്പാഷെ ഹെലികോപ്ടറുകളും ഇറാഖിലത്തെിച്ച് മൂസില്‍ തിരിച്ചുപിടിക്കാനുള്ള ശ്രമം ഊര്‍ജിതപ്പെടുത്തുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ പറഞ്ഞു. 200 സൈനികര്‍ പുതുതായി എത്തുന്നതോടെ ഇറാഖിലെ യു.എസ് സൈനികരുടെ എണ്ണം 4000 ആകും. സിറിയയിലും ഇറാഖിലും വേരുറപ്പിച്ച ഐ.എസിനെതിരെ 2014 ആഗസ്റ്റിലാണ് യു.എസ് നേതൃത്വം നല്‍കുന്ന സഖ്യം വ്യോമാക്രമണം ആരംഭിച്ചത്. ഇറാഖിന്‍െറ വടക്കു പടിഞ്ഞാറന്‍ മേഖലകളിലേറെയും ഇപ്പോഴും ഐ.എസ് നിയന്ത്രണത്തിലാണ്. അയക്കപ്പെട്ടവരിലേറെയും ഉപദേഷ്ടാക്കളും പരിശീലകരുമാണെങ്കിലും യു.എസ് സൈനികര്‍ ആക്രമണങ്ങളിലും പങ്കാളികളാകുന്നുണ്ട്. കരനീക്കങ്ങളില്‍ നേരിട്ട് ഇടപെടില്ളെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.