ബഗ്ദാദിലെ അല്‍ജസീറ ബ്യൂറോ സര്‍ക്കാര്‍ പൂട്ടി
text_fieldsബഗ്ദാദ്: ബഗ്ദാദിലെ അല്‍ജസീറയുടെ ഓഫിസിന് സര്‍ക്കാറിനു കീഴിലെ കമ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ കമീഷന്‍ താഴിട്ടു.
രാജ്യത്തുനിന്ന് റിപ്പോര്‍ട്ടിങ്ങിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ബ്രോഡ്കാസ്റ്റിങ് നിയമങ്ങള്‍ ലംഘിച്ചാണ് അല്‍ജസീറയുടെ മാധ്യമപ്രവര്‍ത്തനം എന്നു ചൂണ്ടിക്കാണിച്ചാണ് ഓഫിസ് പൂട്ടിയത്. ഇറാഖില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കിയെന്നും ഓഫിസ് അടച്ചുപൂട്ടിയെന്നും സൂചിപ്പിക്കുന്ന കത്ത് കഴിഞ്ഞ ദിവസമാണ് അല്‍ജസീറക്ക് ലഭിച്ചത്. എന്നാല്‍, ലോകത്തിന്‍െറ ഏതു കോണിലിരുന്നും വാര്‍ത്തകള്‍ ജനങ്ങളിലേക്കത്തെിക്കുമെന്ന് അല്‍ജസീറ അധികൃതര്‍ വ്യക്തമാക്കി. പ്രഫഷനല്‍ പത്രപ്രവര്‍ത്തനത്തിന്‍െറ നിയമങ്ങള്‍ ലംഘിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ തള്ളി. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ നഗ്നമായ ലംഘനമാണ് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടായതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും അവതരിപ്പിക്കുന്നതിനും അല്‍ജസീറക്ക് ധാര്‍മികതയും തനത് പ്രഫഷനലിസവുമുണ്ട്. സ്ഥാപനത്തിന്‍െറ തുടക്കംമുതല്‍ ഒരിക്കല്‍പോലും അത് ലംഘിച്ചിട്ടില്ളെന്നും അല്‍ജസീറ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.