സിറിയയിലെ മാനുഷികദുരന്തത്തില്‍ ലജ്ജിക്കുന്നു –യു.എന്‍ പ്രതിനിധി
text_fieldsഡമസ്കസ്: അഞ്ചുവര്‍ഷം നീണ്ട ആഭ്യന്തരയുദ്ധം തരിപ്പണമാക്കിയ സിറിയയിലെ മാനുഷികദുരന്തമോര്‍ത്ത് ലജ്ജിക്കുന്നുവെന്ന് യു.എന്‍ പ്രതിനിധി സ്റ്റെഫാന്‍ ഒബ്രിയന്‍. ല
ക്ഷ്യം കാണാതെപോയ വെടിനിര്‍ത്തല്‍ക്കരാര്‍ പുനരുജ്ജീവിപ്പിക്കണമെന്നും സിറിയയിലെ സമാനതകളില്ലാത്ത മാനുഷികദുരന്തം അവസാനിപ്പിക്കണമെന്നും അദ്ദേഹം ലോകരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. യുദ്ധമവസാനിപ്പിച്ച് രാജ്യത്ത് സമാധാനം പുന$സ്ഥാപിക്കുകയായിരുന്നു ജനീവ സമ്മേളനങ്ങളുടെ ല
ക്ഷ്യം. രക്ഷാകൗണ്‍സില്‍ യോഗത്തിനിടെയായിരുന്നു സ്റ്റെഫാന്‍െറ കുറ്റസമ്മതം. മരുന്നും അവശ്യസാധനങ്ങളുമുള്‍പ്പെടെ ഇവിടേക്കുള്ള എല്ലാറ്റിന്‍െറയും വിതരണം സര്‍ക്കാര്‍ തടസ്സപ്പെടുത്തി. അഞ്ചുവര്‍ഷം നീണ്ട ആഭ്യന്തരയുദ്ധത്തില്‍ ദശലക്ഷങ്ങള്‍ കുടിയിറക്കപ്പെട്ടു. അവശേഷിച്ചവര്‍ പട്ടിണിയിലും ദാരിദ്ര്യത്തിലും വലഞ്ഞു.
യുദ്ധം അവസാനിക്കുമ്പോള്‍ പൊലിഞ്ഞുപോയ ജീവനുകള്‍ക്ക് പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ് കണക്കുപറയേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അലപ്പോയില്‍ സൈന്യത്തിന്‍െറ ആക്രമണത്തില്‍ 200 പേര്‍ കൊല്ലപ്പെട്ടെന്നാണ് മനുഷ്യാവകാശ നിരീക്ഷണസംഘങ്ങളുടെ വിലയിരുത്തല്‍. എന്നാല്‍, ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ബശ്ശാര്‍ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. പിഞ്ചുകുഞ്ഞുങ്ങളെയും ചലനം നഷ്ടപ്പെട്ട് ചക്രക്കസേരകളില്‍ അഭയംതേടിയവരെയും സൈന്യം വെറുതെവിട്ടില്ല. അവരും തീവ്രവാദികളാണോയെന്ന് ചോദ്യമുയരുന്നുണ്ട്. ആഭ്യന്തരയുദ്ധത്തില്‍ നാലുലക്ഷം പേര്‍ കൊല്ലപ്പെട്ടെന്ന് യു.എന്‍ പ്രത്യേക പ്രതിനിധി സ്റ്റെഫാന്‍ ഡി മിസ്തൂര വെളിപ്പെടുത്തിയിരുന്നു.
അതേസമയം, സിറിയയില്‍ പോര്‍വിമാനങ്ങളുടെ ഇരമ്പല്‍ നിലച്ചിട്ടില്ളെന്നാണ് റിപോര്‍ട്ട്. വിമത അധീന മേഖലയായ അലപ്പോയിലെ ഒരു ആശുപത്രികൂടി വ്യോമാക്രമണത്തില്‍ തകര്‍ന്നു. മെഡിസിന്‍സ് സാന്‍സ് ഫ്രോന്‍റിയേഴ്സി നടത്തുന്ന ആശുപത്രി തകര്‍ത്തതിനു പിന്നാലെയാണിത്. രണ്ടാമത്തെ തവണയാണ് ഈ ആശുപത്രിയെ ലക്ഷ്യമിടുന്നത്. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. കുറഞ്ഞത് അഞ്ചുപേരെങ്കിലും മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. അഞ്ചുവര്‍ഷമായി ദന്തസംബന്ധമായ അസുഖങ്ങള്‍ക്കും മറ്റ് രോഗങ്ങള്‍ക്കും ജനങ്ങള്‍ക്ക് ആശ്രയകേന്ദ്രമായിരുന്നു ഈ ക്ളിനിക്. മേഖലയില്‍ സൈന്യം ആക്രമണം കൂടുതല്‍ രൂക്ഷമാക്കിയിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.