ഇറാഖില്‍ പ്രതിഷേധക്കാര്‍ ഗ്രീന്‍ സോണ്‍ മുറിച്ചുകടന്നു
text_fieldsബഗ്ദാദ്: ശിയാ നേതാവായ മുഖ്തദ അല്‍സദ്റിന്‍െറ നൂറോളം വരുന്ന അനുയായികള്‍ തന്ത്രപ്രധാന മേഖലയായ ഗ്രീന്‍ സോണ്‍ മുറിച്ചുകടന്നു. ഇവരില്‍ ചിലര്‍ പാര്‍ലമെന്‍റിനകത്ത് കയറിപ്പറ്റി. പുതിയ സര്‍ക്കാറിനുള്ള പാര്‍ലമെന്‍റിനകത്തെ നീക്കങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാരുടെ നീക്കം.
പാര്‍ലമെന്‍റിന് പുറത്തു തടിച്ചുകൂടിയ പ്രതിഷേധക്കാരില്‍ ചിലര്‍ ‘ഭീരുക്കള്‍ ഓടിയൊളിക്കൂ’ എന്നലറിക്കൊണ്ട് നിരവധി വിദേശരാജ്യങ്ങളുടെ എംബസികളടക്കമുള്ള അതീവജാഗ്രതാ പ്രദേശമായ ഗ്രീന്‍ സോണ്‍ മുറിച്ചുകടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.പ്രധാനമന്ത്രി ഹൈദര്‍ അല്‍ ആബാദിയുടെ നിര്‍ദേശപ്രകാരം കാബിനറ്റ് പുന$സംഘടിപ്പിക്കുന്നതിനായി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മാസങ്ങളായി പാര്‍ലമെന്‍റ് അലങ്കോലപ്പെട്ടുകിടക്കുകയായിരുന്നു. പൊതുജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഭാഗികമായി പുന$സംഘാടനം നടത്താന്‍ പാര്‍ലമെന്‍റ് അനുമതി നല്‍കിയിരുന്നു.
ആബാദിയുടെ തീരുമാനത്തെ പിന്തുണച്ചു സദ്ര്‍ പ്രക്ഷോഭങ്ങള്‍ നടത്തിവരുകയായിരുന്നു. സദ്റിന്‍െറ ആയിരത്തോളം വരുന്ന അനുയായികള്‍ ബഗ്ദാദിലെ സെന്‍ട്രല്‍ തഹ്രീര്‍ ചത്വരത്തില്‍ കുത്തിയിരിപ്പു തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.