ഇന്ത്യ-പാക് അതിര്‍ത്തിയിലെ ചൂടറിയാതെ ജീവകാരുണ്യം
text_fieldsലാഹോര്‍: രോഗത്തിനും ചികിത്സക്കും മുന്നില്‍ അതിര്‍ത്തിയിലെ പിരിമുറുക്കങ്ങള്‍ ഇല്ല. ജീവന്‍ നിലനിര്‍ത്താനുള്ള യാത്രക്കു മുന്നില്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ അലിഞ്ഞില്ലാതാവുന്നു. പാകിസ്താനില്‍നിന്ന് ചികിത്സക്കായി ഇന്ത്യയിലേക്ക് വരാന്‍ വിസാ നടപടികള്‍ ഉദാരമാണ്. അതുകൊണ്ടു തന്നെ ശസ്തക്രിയക്കും മറ്റുമായി നിരവധി പേരാണ് ഇാേതടെ പ്രമുഖ ആശുപത്രികളില്‍ എത്തുന്നത്. അവര്‍ക്ക് മുന്നില്‍ ഭാഷയോ സംസ്കാരമോ ഒന്നും തടസ്സമാവുന്നില്ല.
ലാഹോര്‍ സ്വദേശിയായ അസ്ലം വല്ലാത്ത പ്രയാസത്തിലായിരുന്നു. പതിനെട്ടു വയസ്സുള്ള മകള്‍ സൈമയുടെ കരള്‍ മാറ്റിവെക്കുന്നതിനെക്കുറിച്ച് ഡോകടര്‍മാര്‍ പറഞ്ഞതു മുതല്‍ ആ പിതാവ് വേവലാതിയിലായി. അമേരിക്കയിലോ യൂറോപ്പിലോ പോകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ വയ്യ. സാധ്യമായ മികച്ച സ്പെഷലിസ്റ്റ് ചികിത്സ കിട്ടുകയും വേണം. അതിനുള്ള ചെലവിനെക്കുറിച്ചും കണക്കുകൂട്ടി.
ഒടുവില്‍ അദ്ദേഹം ഒരു തീരുമാനത്തിലത്തെി, മകളുടെ ചികിത്സക്കായി ഇന്ത്യയിലേക്ക് പോകാന്‍. വിസക്ക് അപേക്ഷിച്ചത് അങ്ങനെയാണ്. ഒരു നൂലാമാലകളും ഇല്ലാതെ അദ്ദേഹത്തിനും കുടുംബത്തിനും അതിര്‍ത്തി കടക്കാന്‍ അവസരം ലഭിച്ചു. ഓണ്‍ ലൈനിലൂടെ മെഡിക്കല്‍ യാത്രാ സൗകര്യം നല്‍കുന്ന ഒരാളെയും അസ്ലമിന് ലഭിച്ചിരുന്നു. മികച്ച ആശുപത്രി കണ്ടുപിടിക്കാന്‍ ഇത് എളുപ്പമായി. മകളുടെ രോഗസ്ഥിതിയെക്കുറിച്ച് ഡോക്ടര്‍മാരില്‍ നിന്ന് രണ്ടാമതൊരു അഭിപ്രായം തേടാനും കഴിഞ്ഞു.
ഇത് അസ്ലമിന്‍െറ മാത്രം അനുഭവമല്ല. അതിര്‍ത്തി കടന്ന് ചികിത്സക്ക് പോകുന്നവരുടെ എണ്ണം കൂടിവരികയാണ്. വൃക്ക മാറ്റിവെക്കല്‍, ഹൃദയ ശസ്ത്രക്രിയ തുടങ്ങിയ ആവശ്യങ്ങള്‍ക്കും വിസക്ക് അപേക്ഷിക്കുന്നവരുണ്ട്.
മാസന്തോറും 500 പാക് പൗരന്മാരെങ്കിലും ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍മാത്രം എത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അഞ്ചു വയസ്സുള്ള ബസ്മി എന്ന കുട്ടിയെ അടിയന്തര ചികിത്സക്കായി ഇന്ത്യയിലേക്ക് കൊണ്ടുവന്നത് വാര്‍ത്തയായിരുന്നു. ഇന്ത്യക്കാരില്‍നിന്ന് സാമ്പത്തിക സഹായം ലഭിച്ചത് കുട്ടിയുടെ ചികിത്സക്ക് തുണയായി.
കരള്‍ മാറ്റിവെക്കുന്നതിന് ഇന്ത്യയില്‍ വരുന്ന ചെലവ് 20 മുതല്‍ 32 ലക്ഷം രൂപയാണ്. ഹൃദയസംബന്ധമായ ചികിത്സക്ക് പാകിസ്താനികളടക്കം കൂടുതല്‍ വിദേശികള്‍ എത്തുന്നത് ചെന്നൈയിലാണ്. ആയുര്‍വേദമടക്കം പാരമ്പര്യ ചികിത്സക്കും നിരവധി പേര്‍ ഇന്ത്യയിലത്തെുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.