ഗുലനെതിരായ ആരോപണം: യു.എസ് അന്വേഷണ സംഘം തുർക്കിയിലേക്ക്
text_fieldsവാഷിങ്ടൺ: തുർക്കി സർക്കാറിനെതിരെ ഇസ് ലാമിക പണ്ഡിതനും വിമത നേതാവുമായ ഫതഹുല്ല ഗുലൻ പ്രവർത്തിക്കുന്നുവെന്ന ആരോപണത്തിൽ അന്വേഷണത്തിനായി യു.എസ് സംഘം തുർക്കിയിലേക്ക്. അമേരിക്കയിലെ ഒരു മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
തുർക്കിയിലെ പട്ടാള അട്ടിമറിക്ക് പിന്നിൽ ഗുലന്‍റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ നേരത്തെ ആരോപിച്ചിരുന്നു. യു.എസിലെ പെന്‍സില്‍വാനിയയില്‍ കഴിയുന്ന ഫതഹുല്ല ഗുലനെ തുർക്കിക്ക് കൈമാറണമെന്ന് ഉർദുഗാൻ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. തെളിവില്ലാതെ ഗുലനെ കൈമാറില്ലെന്ന നിലപാടിലാണ് അമേരിക്ക. അതേസമയം, ഗുലനുമായി അടുപ്പമുള്ള നാല് പേർ തുർക്കിയിൽ അറസ്റ്റിലായതായും റിപ്പോർട്ടുകളുണ്ട്.
പ്രസിഡന്‍റ് ഉര്‍ദുഗാന്‍റെ അടുത്ത സുഹൃത്തായിരുന്ന ഗുലന്‍ കുറച്ചുവര്‍ഷങ്ങള്‍ക്കു അദ്ദേഹവുമായി അകന്നത്. മാധ്യമങ്ങളിലും പൊലീസിലും ജുഡീഷ്യറിയും ഉള്‍പ്പെടെ തുര്‍ക്കി സമൂഹത്തില്‍ ഗുലെന്‍റെ സ്വാധീനം വര്‍ധിച്ചുവരുന്നത് ഉര്‍ദുഗാന്‍ സംശയദൃഷ്ടിയോടെയാണ് കണ്ടത്. 1999ല്‍ മാതൃരാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് ഗുലെന്‍ യു.എസിലേക്ക് കടക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.