അവയവദാന ശസ്ത്രക്രിയ ഇനി പഴങ്കഥയാകും
text_fieldsബെയ്ജിങ്: കരള്‍മാറ്റം, വൃക്കമാറ്റം തുടങ്ങിയ സങ്കീര്‍ണമായ അവയവമാറ്റ ശസ്ത്രക്രിയകള്‍ സമീപഭാവിയില്‍ പഴങ്കഥയാകുമെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍. കേടുവന്ന അവയവങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന ഗുളികകള്‍ വികസിപ്പിച്ചെടുത്ത ഷിയാമിന്‍ സര്‍വകലാശാലയിലെ സംഘമാണ് രോഗികള്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ സമ്മാനിച്ചുകൊണ്ട് കഴിഞ്ഞദിവസം രംഗത്തുവന്നത്.
ശരീരത്തിലെ കലകള്‍ (ടിഷ്യൂ) പുനരുല്‍പാദിപ്പിക്കാന്‍ സഹായിക്കുന്ന തന്മാത്രകള്‍ ഉപയോഗിച്ചാണ് പുതിയ ഒൗഷധം വികസിപ്പിച്ചത്. അവയവങ്ങളുടെ ആകാരം നിര്‍ണയിക്കുകയും വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ‘ഹിപ്പോ’ എന്‍സൈമിന്‍െറ ഘടകമായ തന്മാത്രകള്‍ ഉപയോഗിച്ച് എലികളില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രഫ. ഷൗ ദവാങ് അറിയിച്ചു.
പുതിയ ഒൗഷധം വഴി അവയവങ്ങളില്‍ ദീര്‍ഘമായി തുടരുന്ന മുറിവുകള്‍, ക്ഷതങ്ങള്‍, മരുന്നുകളുടെ പാര്‍ശ്വഫലമായി സംഭവിക്കുന്ന ശോഷണങ്ങള്‍ തുടങ്ങിയവ പ്രതിരോധിക്കാനും പൂര്‍വനില വീണ്ടെടുക്കാനുമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.