ബംഗ്ലാദേശിലെ റാണ പ്ളാസ ദുരന്തം: വിചാരണ തുടങ്ങി
text_fieldsധാക്ക: ബംഗ്ളാദേശില്‍ 1130 പേരുടെ ദാരുണമരണത്തിനിടയാക്കിയ റാണ പ്ളാസ ദുരന്തത്തില്‍ കുറ്റാരോപിതരായ18 പേരെ വിചാരണ ചെയ്തു. 2013 ഏപ്രിലിലായിരുന്നു ധാക്കയിലെ റാണ പ്ളാസയിലെ ബഹുനില വസ്ത്രനിര്‍മാണ കെട്ടിടം നിലംപൊത്തിയത്. കൊല്ലപ്പെട്ടവരില്‍ കൂടുതലും വസ്ത്രനിര്‍മാണ തൊഴിലാളികളായിരുന്നു. കെട്ടിടനിര്‍മാണത്തിലെ പാളിച്ചയാണ് ദുരന്തത്തിനിടയാക്കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. ദുരന്തത്തിന് സാക്ഷികളായ 130 ഓളം പേര്‍ വിചാരണവേളയില്‍ കോടതിയില്‍ മൊഴി നല്‍കി.
ആറു നിലകെട്ടിടത്തില്‍ അനധികൃതമായി മൂന്നുനില കൂടി പണിതതോടെയാണ് ദുരന്തമുണ്ടായത്. അപകടത്തെ തുടര്‍ന്ന് കെട്ടിട ഉടമ മുഹമ്മദ് സോഹല്‍ റാണയെയും മുന്‍ എന്‍ജിനീയറെയും കസ്റ്റഡിയിലെടുത്തിരുന്നു. കോടതി നടപടികള്‍ വേഗത്തിലാക്കണമെന്നും കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ നല്‍കി നീതി നടപ്പാക്കണമെന്നും ദുരന്തത്തിന്‍െറ ഇരകള്‍ അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.