സൈനിക സഹായം തടയല്‍: പാകിസ്താന്‍ യു.എസിനെ ആശങ്ക അറിയിച്ചു
text_fieldsഇസ്ലാമാബാദ്: ഭീകരവാദത്തിനെതിരെ ഉചിതമായ രീതിയില്‍ നടപടിയുണ്ടാവുന്നില്ളെന്ന് ചൂണ്ടിക്കാട്ടി 2000 കോടി രൂപയുടെ സൈനികസഹായം തടഞ്ഞ സംഭവത്തില്‍ പാകിസ്താന്‍ യു.എസിനെ ആശങ്ക അറിയിച്ചു.യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ പ്രതിനിധി പീറ്റര്‍ ലാവോയിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി അഹ്മദ് ചൗധരി ഇക്കാര്യം അറിയിച്ചത്.
ഹഖാനി ശൃംഖലക്കെതിരെ അടക്കം നിരവധി ഭീകരസംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടും അവ അംഗീകരിക്കാന്‍ യു.എസ് തയാറായില്ല. നിരന്തര ചര്‍ച്ചകളിലൂടെ ഭിന്നതകള്‍ക്ക് പരിഹാരം കാണാനും പരസ്പരധാരണയിലത്തൊനും സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ചൗധരി കൂടിക്കാഴ്ചയില്‍ പറഞ്ഞു.
ഭീകരര്‍ക്കെതിരായ നടപടി അപര്യാപ്തമാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ധനസഹായം നല്‍കാനുള്ള സാക്ഷ്യപത്രം ഒപ്പുവെക്കാന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടന്‍ കാര്‍ട്ടര്‍ വിസമ്മതിച്ചു. ഇതേതുടര്‍ന്ന് പണം അനുവദിക്കുന്നത് പെന്‍റഗണ്‍ തടയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.