ധാക്ക റസ്റ്റോറൻറ് ഭീകരാക്രമണ തലവൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
text_fieldsധാക്ക: ഇന്ത്യക്കാരിയടക്കം 22 പേരുടെ മരണത്തിനിടയാക്കിയ ധാക്ക സ്പാനിഷ് റസ്റ്റാറന്‍റ് ഭീകരാക്രമണത്തിന്‍െറ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന തമീം ചൗധരിയടക്കം മൂന്നുപേരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ശനിയാഴ്ചയാണ് ഭീകരരെ വധിച്ച കാര്യം ബംഗ്ളാദേശ് സുരക്ഷാസേന പുറത്തുവിട്ടത്. ധാക്കയുടെ പ്രാന്തപ്രദേശമായ നരയന്‍ഗഞ്ച് മേഖലയില്‍ നടന്ന റെയ്ഡിലാണ് പൊലീസ് തമീമടക്കമുള്ള സംഘത്തെ കണ്ടത്തെിയത്. ഒരു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിന് ശേഷമാണ് ഇവരെ വധിച്ചത്. പൊലീസിനെതിരെ ഇവര്‍ എ.കെ 47നും ഗ്രനേഡും പ്രയോഗിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ളാദേശ് എന്ന നിരോധിത സംഘടനയുടെ നേതാക്കളും പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു.
ബംഗ്ളാദേശില്‍ ജനിച്ച കനേഡിയന്‍ പൗരത്വമുള്ള തമീം അഹമ്മദ് ചൗധരിയാണ് ധാക്ക ഭീകരാക്രമണത്തിന്‍െറ സൂത്രധാരനെന്ന് തുടക്കം മുതല്‍ സുരക്ഷാ വൃത്തങ്ങള്‍ ആരോപിച്ചിരുന്നു. ജൂലൈ ഒന്നിന് അഞ്ച് അക്രമികളാണ് ബംഗ്ളാദേശ് തലസ്ഥാനത്തെ നയതന്ത്രമേഖലയായ ഗുല്‍ഷന്‍ രണ്ടിലെ ഹോലെ ആര്‍ട്ടിസാന്‍ ബേക്കറിയില്‍ ഭീകരാക്രമണം നടത്തിയത്. 20 പേരെ ബന്ദികളാക്കി ആക്രമണം നടത്തിയ ഭീകരര്‍ വിദേശികളെ തിരഞ്ഞുപിടിച്ച് വധിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ 18 പേര്‍ വിദേശികളായിരുന്നു. മറ്റുള്ളവര്‍ ബംഗ്ളാദേശ് സ്വദേശികളുമാണ്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നെങ്കിലും ബംഗ്ളാദേശ് നിഷേധിക്കുകയായിരുന്നു. തദ്ദേശീയ സായുധസംഘങ്ങളാണ് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പ്രതികളെ തിരിച്ചറിഞ്ഞെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.