ആസ്ട്രേലിയയിലെങ്ങും അഭയാര്‍ഥി അനുകൂല റാലികള്‍
text_fieldsസിഡ്നി: അഭയാര്‍ഥികളെ താമസിപ്പിച്ച ക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആസ്ട്രേലിയയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത റാലികള്‍ നടന്നു. രാജ്യത്തെ സിഡ്നി അടക്കമുള്ള വിവിധ നഗരങ്ങളില്‍ ഒരേസമയമാണ് ശനിയാഴ്ച റാലികള്‍ നടന്നത്. അഭയം ചോദിക്കുന്നത് കുറ്റമല്ല, ക്യാമ്പുകള്‍ അടച്ചുപൂട്ടുക, അഭയാര്‍ഥികളെ രാജ്യത്ത് പ്രവേശിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ റാലിയില്‍ ഉയര്‍ന്നു. ആസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുന്ന മനൂസ് ദ്വീപിലെയും നഊറു ദ്വീപിലെയും ക്യാമ്പുകള്‍ അടച്ചുപൂട്ടാനാണ് പ്രക്ഷോഭകര്‍ പ്രധാനമായും ആവശ്യപ്പെട്ടത്. നേരത്തേ മനൂസ് ദ്വീപിലെ ക്യാമ്പ് പൂട്ടുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
എന്നാല്‍, ഇവിടെ കഴിയുന്ന ആയിരത്തോളം വരുന്ന അഭയാര്‍ഥികളെ രാജ്യത്ത് പ്രവേശിപ്പിക്കില്ളെന്നാണ് ആസ്ട്രേലിയയുടെ നിലപാട്. ഇത് അന്താരാഷ്ട്ര ശ്രദ്ധയില്‍ വന്നതിനെ തുടര്‍ന്ന് വിവിധ മേഖലകളില്‍നിന്ന് നേരത്തേതന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ക്യാമ്പുകളില്‍ കഴിയുന്നവരുടെ ജീവിതാവസ്ഥ പരിതാപകരമാണെന്നും വിവിധ മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.