പാക് സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നതായി ബലൂച് നേതാവ്
text_fieldsവാഷിങ്ടണ്‍: പാക് സൈന്യം ബലൂചിസ്താനില്‍ ‘മനുഷ്യാവകാശ ലംഘനങ്ങളുടെ സൂനാമി’യാണ് നടത്തുന്നതെന്ന് ബലൂച് വിഘടനവാദി നേതാവ് ബ്രഹുംദഗ് ബുഗ്തി ആരോപിച്ചു. ഇന്ത്യയടക്കമുള്ള അന്താരാഷ്ട്ര സമൂഹം ബലൂച് ദേശീയപ്രസ്ഥാനത്തെ സഹായിക്കാന്‍ മുന്നോട്ടുവരണമെന്നും സ്വിറ്റ്സര്‍ലന്‍ഡില്‍ പ്രവാസ ജീവിതം നയിക്കുന്ന ബുഗ്തി ആവശ്യപ്പെട്ടു.
ബലൂച് റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതാവും ബലൂച് വിഘടനവാദി നേതാവ് നവാബ് അക്ബര്‍ ഖാന്‍ ബുഗ്തിയുടെ പേരമകനുമായ ഇദ്ദേഹം വിഷയം അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടുവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിക്കുകയും ചെയ്തു. പത്തു വര്‍ഷം മുമ്പ് അക്ബര്‍ ഖാന്‍ ബുഗ്തിയെ പാക് സൈന്യം ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നു. പാകിസ്താനൊപ്പം ജീവിക്കാന്‍ ഞങ്ങളിനി ആഗ്രഹിക്കുന്നില്ല.
അമേരിക്കയും നാറ്റോ രാജ്യങ്ങളും ഇന്ത്യയും ഇസ്രായേലും ഞങ്ങളുടെ രാഷ്ട്രീയപരവും സൈനികവുമായ ശ്രമങ്ങളെ സഹായിക്കണം. കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ബലൂചിസ്താനില്‍ നടക്കുന്നത് കടന്നുകയറ്റമാണ് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂമിശാസ്ത്രപരമായി ഫ്രാന്‍സിന്‍െറ വലിപ്പത്തോളം വരും ബലൂചിസ്താന്‍ പ്രദേശം. ഇവിടെ സ്വാതന്ത്ര്യാനന്തരം ബലൂച് ദേശീയതയുടെ പേരില്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്. കശ്മീര്‍ വിഷയത്തിലെ പാക് ഇടപെടലിന് മറുപടിയെന്നോണമാണ് ഇന്ത്യ വിഷയം ഉയര്‍ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.