സിറിയ വീണ്ടും യുദ്ധക്കളം
text_fieldsഡമസ്കസ്: ഐ.എസിനെതിരെയും കര്‍ദ് വിമതര്‍ക്കെതിരെയും യുദ്ധം പ്രഖ്യാപിച്ച തുര്‍ക്കിയുടെ സൈനിക ഇടപെടലോടെ സിറിയയിലെ ആഭ്യന്തരകലാപം കൂടുതല്‍ രൂക്ഷതയിലേക്ക്. കുര്‍ദ് മേഖലയില്‍ കഴിഞ്ഞദിവസം തുര്‍ക്കിയുടെ രണ്ട് വ്യോമാക്രമണങ്ങളില്‍ 35 പേര്‍ കൊല്ലപ്പെട്ടു. സിറിയയില്‍ അഞ്ചുദിവസമായി ആക്രമണം തുടരുകയാണ് തുര്‍ക്കി. വടക്കന്‍ സിറിയയിലെ അല്‍ അമര്‍നേഹ് ഗ്രാമത്തിന് സമീപം നടന്ന ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായും 25 പേര്‍ക്ക് പരിക്കേറ്റതായും ബ്രിട്ടന്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ നിരീക്ഷണസംഘം റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഈ ഗ്രാമം തുര്‍ക്കി പിന്തുണയുള്ള സിറിയന്‍ വിമതര്‍ കുര്‍ദുകളില്‍നിന്ന് തിരിച്ചുപിടിച്ചു.
ഞായറാഴ്ച രാവിലെ ജരാബ്ലസിന് സമീപമുള്ള ജബ്ഉല്‍ ഖുസ്സയിലും തുര്‍ക്കി ബോംബിട്ടു. ജരാബ്ലസില്‍നിന്ന് 15 കി.മീ അകലെയാണ് ജബ്ഉല്‍ ഖുസ്സ. ആക്രമണത്തില്‍ 20 പേരാണ് മരിച്ചത്. 50ലേറെ പേര്‍ക്ക് പരിക്കേറ്റു. 25 തീവ്രവാദികളെ വധിച്ചതായി തുര്‍ക്കി സ്ഥിരീകരിച്ചു. തീവ്രവാദ സംഘങ്ങള്‍ക്കെതിരായ വ്യോമാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. സംഘത്തിന്‍െറ അഞ്ചു കെട്ടിടങ്ങളും തകര്‍ത്തുവെന്നും തുര്‍ക്കി സായുധസേന വെളിപ്പെടുത്തി. ആക്രമണത്തില്‍ തുര്‍ക്കി സൈനികന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. 2011ല്‍ തുടങ്ങിയ സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ മൂന്നു ലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
മരണാന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നേരെ ബോംബാക്രമണം; 24 മരണം
ഡമസ്കസ്: വടക്കന്‍ സിറിയയിലെ അലപ്പോയില്‍ ബാരല്‍ ബോംബ് ആക്രമണത്തിനിടെ 24 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിമതര്‍ക്കെതിരെ റഷ്യന്‍ സൈന്യത്തിന്‍െറ പിന്തുണയോടെയാണ് സൈന്യത്തിന്‍െറ ആക്രമണം. അല്‍ മാദിയില്‍ വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മരണാന്തര ചടങ്ങില്‍ സംബന്ധിക്കാനത്തെിയവരാണ് മരിച്ചത്. ഇതോടെ അലപ്പോയില്‍ ഏതാനും ദിവസങ്ങള്‍ക്കിടെയുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി. ചടങ്ങുകളില്‍ പങ്കെടുക്കവെയായിരുന്നു ആദ്യഘട്ട ബോംബാക്രമണം. ക്യാമ്പുകളില്‍ മടങ്ങിയത്തെിയയുടന്‍ രണ്ടാമതും ആക്രമണം നടന്നു. അല്‍മാദിയില്‍ നാലു സ്ത്രീകളും 11കുട്ടികളുമുള്‍പ്പെടെ ഒരേ കുടുംബത്തിലെ 15 പേരാണ് കൊല്ലപ്പെത്. വീടുകളില്‍ പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയായിരുന്നു ബോംബുകള്‍ പതിച്ചത്. അലപ്പോയില്‍തന്നെ വെള്ളിയാഴ്ചയുണ്ടായ മറ്റൊരു ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. 2012 മുതല്‍ ഈ സുപ്രധാന നഗരത്തിന്‍െറ കിഴക്കന്‍മേഖല വിമതരും പടിഞ്ഞാറന്‍ മേഖല സര്‍ക്കാറുമാണ് നിയന്ത്രിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.