മസ്ഊദ് അസ്ഹര്‍ അഫ്ഗാനിലേക്ക് കടന്നതായി സൂചന
text_fieldsഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്‍െറ സൂത്രധാരനെന്ന് കരുതുന്ന ജയ്ശെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹര്‍ പാകിസ്താനില്‍നിന്ന് അഫ്ഗാനിലേക്ക് കടന്നതായി സൂചന. എന്‍.ഡി.ടി.വിക്കു നല്‍കിയ അഭിമുഖത്തില്‍ പാകിസ്താനിലെ ഉന്നത ഉദ്യോഗസ്ഥരാണ് സൂചന നല്‍കിയത്. എന്തുകൊണ്ട് അസ്ഹറിനെതിരെ നടപടിയെടുക്കുന്നില്ളെന്ന ചോദ്യത്തിന് മസ്ഊദ് എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ പാകിസ്താനായിട്ടില്ളെന്നും ഉന്നത ഉദ്യോഗസ്ഥര്‍ എന്‍.ഡി.ടി.വിയോട് വ്യക്തമാക്കി.
ആക്രമണത്തിനുപിന്നില്‍ നിരോധിത സംഘടനയായ ജെയ്ശെ മുഹമ്മദും തലവന്‍ മസ്ഊദും ആണെന്ന് ഇന്ത്യ നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. ഭീകരാക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണില്‍ സംസാരിച്ച പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, അക്രമത്തിനെതിരെ പാകിസ്താന്‍െറ ഭാഗത്തുനിന്ന് ഉടന്‍ നടപടിയുണ്ടാകുമെന്ന് ഇന്ത്യക്ക് ഉറപ്പുനല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മസ്ഊദും കൂട്ടാളികളും ഇസ്ലാമാബാദില്‍ വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത പ്രചരിച്ചത്. ജെയ്ശെ മുഹമ്മദിന്‍െറ കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്ത് അടച്ചുപൂട്ടിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു. പിന്നീട്, പാകിസ്താനിലെ ഉന്നതവൃത്തങ്ങള്‍തന്നെ ഈ വാര്‍ത്ത നിഷേധിച്ച് രംഗത്തത്തെി.
ഇത്തരം പരസ്പരവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടക്കാണ് ചില ജെയ്ശെ മുഹമ്മദ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇവരില്‍ മസ്ഊദ് ഉള്‍പ്പെട്ടിട്ടില്ളെന്നും പാക് ഉന്നത കേന്ദ്രങ്ങള്‍ സ്ഥിരീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.