എഫ്-16 യുദ്ധവിമാനം: ഇന്ത്യയുടെ നിലപാട് അദ്ഭുതപ്പെടുത്തിയെന്ന് പാകിസ്താന്‍
text_fieldsഇസ്ലാമാബാദ്: ആണവശേഷിയുള്ള എഫ്-16 യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ ഇന്ത്യ എതിര്‍പ്പു പ്രകടിപ്പിച്ചത് ഒരേസമയം നിരാശപ്പെടുത്തുകയും അദ്ഭുതപ്പെടുത്തുകയും ചെയ്തതായി പാക് വൃത്തങ്ങള്‍. ഇന്ത്യന്‍ സൈന്യത്തില്‍ വന്‍തോതില്‍ ആയുധശേഖരമുണ്ട്. ഏറ്റവുമധികം പ്രതിരോധ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ നിലപാട് അദ്ഭുതപ്പെടുത്തുന്നു -പാക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തമാക്കുന്നതിന്‍െറ ഭാഗമായാണ് പാകിസ്താന് എട്ടു എഫ്-16 യുദ്ധവിമാനങ്ങള്‍ വില്‍ക്കുമെന്ന് ഒബാമ ഭരണകൂടം അറിയിച്ചത്. തുടര്‍ന്ന് അമേരിക്കന്‍ അംബാസഡറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.