Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2016 5:47 AM IST Updated On
date_range 4 April 2017 11:52 AM ISTചൈന: വിമത എഴുത്തുകാരന് ഹാര്‍വഡ് പുരസ്കാരം വാങ്ങുന്നതിന് വിലക്ക്
text_fieldsbookmark_border
ബെയ്ജിങ്: ചൈനയിലെ വിമത എഴുത്തുകാരന് യു.എസില്‍ പോയി ഹാര്‍വഡ് യൂനിവേഴ്സിറ്റി പുരസ്കാരം സ്വീകരിക്കുന്നതിന് ഭരണകൂടം വിലക്കേര്‍പ്പെടുത്തി. യാങ് ജിഷെങ് എന്ന മുന്‍ മാധ്യമപ്രവര്‍ത്തകനെയാണ് ചൈനയിലെ 1958-61 കാലത്തെ ക്ഷാമത്തെക്കുറിച്ച പുസ്തകത്തിന് ലഭിച്ച പുരസ്കാരം സ്വീകരിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ വിലക്കിയത്. ടോംബ്സ്റ്റോണ്‍ എന്ന പുസ്തകത്തിനാണ് അദ്ദേഹം പുരസ്കാരത്തിനര്‍ഹനായത്. 3.6 കോടി ചൈനക്കാരുടെ മരണത്തിന് കാരണമായതും ചൈനീസ് സര്‍ക്കാര്‍ ദശാബ്ദങ്ങളായി വെള്ളപൂശാന്‍ ശ്രമിക്കുന്നതുമായ വന്‍ദുരന്തത്തെയാണ് യാങ് ജിഷെങ് ടോംബ്സ്റ്റോണില് പകര്‍ത്താന്‍ ശ്രമിച്ചത്. പുസ്തകത്തിന് ചൈനയില്‍ നിരോധമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story