വീട്ടുവേലക്കാരിയെ മര്‍ദിച്ച ഇന്ത്യന്‍ വംശജന് സിംഗപ്പൂരില്‍ തടവുശിക്ഷ
text_fieldsസിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരില്‍ വീട്ടുവേലക്കാരിയെ മര്‍ദിച്ച ഇന്ത്യന്‍വംശജന് 14 ആഴ്ചത്തെ ജയില്‍ശിക്ഷ വിധിച്ചു. ജനാര്‍ദന ജയശങ്കര്‍ എന്ന 52കാരനാണ് ഫിലിപ്പീന്‍കാരിയായ വേലക്കാരിയെ അടിച്ചതിന് ജയിലിലായത്. ഇതേ ജോലിക്കാരിയെ അസഭ്യം പറഞ്ഞതിന് ഇയാളുടെ ഭാര്യയെ കഴിഞ്ഞമാസം തടവിന് ശിക്ഷിച്ചിരുന്നു.
കഴിഞ്ഞവര്‍ഷം ജനുവരി 20നാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനായ ഇയാള്‍ തന്‍െറ മീസല്‍ കാഗസ് ലിംബാഗ എന്നു പേരുള്ള ജോലിക്കാരിയെ കിടപ്പുമുറിയിലേക്ക് വലിച്ചിഴക്കുകയും അടിക്കുകയുമായിരുന്നു. മുഖത്തടിക്കുകയും വയറിലും നെഞ്ചിലും ഇടിക്കുകയും ചെയ്തു. ജയശങ്കറിന്‍െറ ഭാര്യ വിദ്യയും വേലക്കാരിയെ അടിക്കുകയും കഴുത്തുപിടിച്ച് ഞെരിക്കുകയും ചെയ്തുവെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2014 ഒക്ടോബര്‍ മുതലാണ് 31കാരിയായ ലിംബാഗ ഈ ദമ്പതികളുടെ വീട്ടില്‍ ജോലി ചെയ്യാന്‍ തുടങ്ങിയത്. പ്രതിമാസം 400 സിംഗപ്പൂര്‍ ഡോളറായിരുന്നു ശമ്പളം. അവധി നല്‍കാതെയാണ് ഇവരെക്കൊണ്ട് ജോലിയെടുപ്പിച്ചിരുന്നത്. പാചകവും വീട്ടു ജോലിയും ചെയ്യുന്നതിനോടൊപ്പം ദമ്പതികളുടെ രണ്ടു ചെറിയ കുട്ടികളെയും നോക്കണമായിരുന്നു. സിംഗപ്പൂരില്‍ വീട്ടുവേലക്കാരിയെ ഉപദ്രവിക്കുന്നതിനുള്ള ഉയര്‍ന്നശിക്ഷ മൂന്നു വര്‍ഷം തടവും 7500 സിംഗപ്പൂര്‍ ഡോളര്‍ പിഴയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.