സിറിയയില്‍ ഇരട്ടസ്ഫോടനം; 129 പേര്‍ കൊല്ലപ്പെട്ടു
text_fieldsഡമസ്കസ്: സിറിയയിലെ ഹിംസ് നഗരത്തില്‍ ഇരട്ടസ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 129 ആയി. നഗരത്തിലെ അല്‍ അര്‍മാന്‍ കവാടത്തിനടുത്താണ് സ്ഫോടനം. കൊല്ലപ്പെട്ടവരില്‍ 28 സിവിലിയന്മാരുണ്ടെന്ന് ബ്രിട്ടന്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധിപേര്‍ക്ക് പരിക്കുണ്ട്. സര്‍ക്കാര്‍ അധീനതയിലുള്ള ഹിംസില്‍ ബോംബാക്രമണങ്ങള്‍ പതിവാണ്.
കഴിഞ്ഞമാസം നടന്ന ഇരട്ടബോംബാക്രമണം 70 പേരുടെ ജീവനെടുത്തിരുന്നു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. അതിനിടെ, അലെപ്പോയില്‍ സര്‍ക്കാര്‍സൈന്യം ആക്രമണം തുടരുകയാണ്. ഞായറാഴ്ചയോടെ കിഴക്കന്‍മേഖലയിലെ 18 ഗ്രാമങ്ങള്‍ റഷ്യന്‍ പിന്തുണയോടെ വിമതരില്‍നിന്ന് സൈന്യം പിടിച്ചെടുത്തു. ഈമാസാദ്യമാണ് അലെപ്പോയില്‍ സൈനികനീക്കം തുടങ്ങിയത്. പ്രവിശ്യയുടെ വലിയൊരുഭാഗം സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നു.
സിറിയ-റഷ്യ പ്രാഥമിക കരാര്‍
ഡമസ്കസ്: അഞ്ചുവര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യയും യു.എസും തമ്മില്‍ പ്രാഥമിക കരാറിലത്തെിയതായി യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍കെറി അറിയിച്ചു. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവുമായി നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയിലത്തെിയത്. ചര്‍ച്ച നടത്തിയത് റഷ്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഹിംസില്‍ 46 പേരുടെ ജീവനെടുത്ത ചാവേറാക്രമണത്തിനു പിന്നാലെയാണ് കെറിയുടെ പ്രഖ്യാപനം. ഇക്കാര്യത്തില്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനും ചര്‍ച്ച നടത്തി അന്തിമ ധാരണയിലത്തെുമെന്ന് കരുതുന്നതായും കെറി വ്യക്തമാക്കി. ചില ഉപാധികളുടെ അടിസ്ഥാനത്തില്‍ ബശ്ശാര്‍ സൈന്യവുമായി താല്‍ക്കാലിക വെടിനിര്‍ത്തലിന് തയാറാണെന്ന് സിറിയന്‍ പ്രതിപക്ഷ സംഘങ്ങള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സിറിയയില്‍ എല്ലാവിഭാഗങ്ങളും വെടിനിര്‍ത്തലിന് തയാറാവണം, സര്‍ക്കാര്‍ തടവുപുള്ളികളെ മോചിപ്പിക്കണം തുടങ്ങിയ ഉപാധികളാണ് പ്രതിപക്ഷം മുന്നോട്ടുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.