Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭരണഘടനാ ലംഘനം:...

ഭരണഘടനാ ലംഘനം: മുശര്‍റഫിനെ മാത്രം വിചാരണചെയ്യണമെന്ന് പാക് കോടതി

text_fields
bookmark_border
ഭരണഘടനാ ലംഘനം: മുശര്‍റഫിനെ മാത്രം വിചാരണചെയ്യണമെന്ന് പാക് കോടതി
cancel

ഇസ്ലാമാബാദ്: 2007ല്‍ ഭരണഘടനാവിരുദ്ധമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസില്‍ കൂടുതല്‍പേരെ വിചാരണചെയ്യണമെന്ന ആവശ്യം തള്ളി മുന്‍ സൈനികമേധാവി പര്‍വേശ് മുശര്‍റഫിനെ മാത്രം വിചാരണചെയ്യണമെന്ന് പാക് സുപ്രീംകോടതി വിധി. മുന്‍ ചീഫ് ജസ്റ്റിസ് അബ്ദുല്‍ ഹമീദ് ദോഗാറിനെയും മറ്റ് രണ്ടുപേരെയും കേസില്‍ പ്രതിയാക്കണമെന്ന പ്രത്യേക കോടതിയുടെ വിധിയാണ് സുപ്രീംകോടതി തള്ളിയത്.

കുറ്റക്കാരനെന്ന് കണ്ടത്തെിയാല്‍ വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണ് ഭരണഘടനാലംഘനം. പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭുട്ടോയുടെ കൊലപാതകക്കേസിലും മുശര്‍റഫ് വിചാരണനേരിടുന്നുണ്ട്. അതിനിടെ, ചികിത്സക്കായി വിദേശത്ത് പോകാന്‍ അനുവദിക്കണമെന്ന് കാണിച്ച് മുശര്‍റഫ്  സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. വിചാരണ നേരിടുന്നതിനാല്‍ രാജ്യം വിടാന്‍ വിലക്കുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:musharaf
Next Story