കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കഥ
text_fieldsഅവര്‍ പറഞ്ഞുതുടങ്ങുമ്പോള്‍ ലതാകിയയിലെ മലഞ്ചെരിവില്‍ സൂര്യന്‍ അസ്തമിക്കാനൊരുങ്ങുന്നു. കാതോര്‍ത്താല്‍ ആകാശത്തിന്‍െറ അത്യുന്നതങ്ങളില്‍നിന്ന് റഷ്യന്‍ ജെറ്റുകളുടെ മുരള്‍ച്ച കേള്‍ക്കാം. സമ ഇസ്മാഈല്‍ എന്ന അധ്യാപിക കഥയുടെ ചുരുള്‍ വിടര്‍ത്തി. ദശലക്ഷക്കണക്കിന് ദുരന്തങ്ങളില്‍ ഇതൊരു ചെറുസംഭവമാകാം. എന്നാല്‍, ദുരന്തത്തിന്‍െറ തീവ്രതയുടെ ചെറുചിത്രം അത് നിങ്ങള്‍ക്കു നല്‍കും.
2013കളുടെ തുടക്കം. അന്ന് ഐ.എസ് ആധിപത്യമുറപ്പിച്ചിട്ടില്ല റഖയില്‍. സിറിയയുടെ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടര്‍ന്നുപിടിച്ചെങ്കിലും യൂഫ്രട്ടീസ് നദിക്കരയിലെ അല്‍-സബ്ഹ എന്ന കൊച്ചുനഗരത്തെ കലാപം തൊട്ടിരുന്നില്ല. അവിടത്തെ അഹ്മദ് അല്‍ അസാവി സ്കൂളിലെ ഇംഗ്ളീഷ് അധ്യാപികയായിരുന്നു സമ. രാജ്യത്ത് വിദ്യാഭ്യാസം അടിച്ചമര്‍ത്തപ്പെട്ടിരുന്നില്ല. സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കാന്‍ ഒരുപാടുപേരുണ്ടായിരുന്നു. നാലരവര്‍ഷമായി റഖക്ക് തൊട്ടടുത്താണ് അവരുടെ താമസം. ഒരിക്കല്‍ സഹപ്രവര്‍ത്തകനുമൊത്ത് വൈകീട്ട് സ്കൂളില്‍നിന്ന് മടങ്ങുകയായിരുന്നു.
അഹ്മദെന്ന ആ സുഹൃത്ത് പറഞ്ഞാണ് വിവരമറിഞ്ഞത്. ഏതാണ്ട് 8000ത്തോളം കറുത്ത വസ്ത്രധാരികളായ തോക്കേന്തിയ പുരുഷന്മാര്‍ റഖയിലത്തെിയിട്ടുണ്ട്. കാര്യങ്ങളുടെ കിടപ്പ ്മനസ്സിലാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവന്നില്ല. 2013 മാര്‍ച്ച് ആറിനായിരുന്നു അത്. അര്‍ധരാത്രിയായിക്കാണും. വാതിലില്‍ മുട്ടുകേട്ടു ചെന്നു തുറന്നപ്പോള്‍ അഞ്ചു യുവാക്കളും ഒരു പ്രായംചെന്ന വീട്ടുടമസ്ഥനുമായിരുന്നു പുറത്ത്. മറ്റുള്ളവര്‍ സമയുടെ വിദ്യാര്‍ഥികളും. അവരെല്ലാം കര്‍ഷകകുടുംബത്തില്‍ നിന്നുള്ളവരായിരുന്നു. കുടുംബം താരതമ്യേന സമ്പന്നരായിരുന്നു. അന്നത്തെ സിറിയ സമ്പന്നമായിരുന്നു. സന്തോഷത്തോടെ അവരെ വീട്ടിനകത്തേക്ക് ക്ഷണിച്ചു. ഒരുകാര്യം ശ്രദ്ധിച്ചു, യുവാക്കള്‍ ധരിച്ചിരുന്നത് കറുത്ത വസ്ത്രമായിരുന്നു. അവരുടെ കൈയില്‍ തോക്കുണ്ടായിരുന്നു. ഭയം മെല്ളെ സമയെ ഗ്രസിച്ചു. ‘നിങ്ങളെ ഇവിടെനിന്ന് പുറത്താക്കാനാണ് ഞങ്ങള്‍ വന്നത്’. പുറത്തുപോകാന്‍ തയാറായില്ളെങ്കില്‍ വീട്ടിലെ ഫര്‍ണിചര്‍ എടുത്തുകൊണ്ടുപോകുമെന്നും വീട് അഗ്നിക്കിരയാക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. വീട് ഒഴിഞ്ഞ സമ അയല്‍വീട്ടില്‍ അഭയം തേടി. പേടിക്കില്ളെന്ന് സ്വയം സമാധാനിച്ചു.
കുറച്ചുദിവസങ്ങള്‍ക്കുശേഷം ജന്മദേശമായ പല്‍മീറയിലേക്ക് (ഇപ്പോള്‍ ഐ.എസ് കൈവശപ്പെടുത്തിയ മേഖല) മടങ്ങി. കൂട്ടുകാര്‍ മുഖേന റഖയിലെ സ്ഥിതിയറിഞ്ഞു. സ്ത്രീകളോട് ബുര്‍ഖ ധരിക്കാന്‍ ആവശ്യപ്പെട്ട സംഘം സ്കൂളുകള്‍ അടപ്പിച്ചു. അവിടെ സംഘര്‍ഷം രൂക്ഷമായി. ആളുകള്‍ ജീവനുംകാണ്ട് പലായനം തുടങ്ങി. എല്ലാം വളരെപ്പെട്ടെന്നായിരുന്നു. അഭയാര്‍ഥികളായി മാറിയ ഇപ്പോള്‍ ഞങ്ങളുറങ്ങുന്നത് ഒരു രാജ്യത്ത്, ഉണരുന്നത് വേറൊന്നില്‍. സിറിയയില്‍ ജീവിക്കാന്‍ അര്‍ഹതയില്ളെന്നും ഉടന്‍ സ്ഥലംവിടണമെന്നും തന്‍െറ വിദ്യാര്‍ഥി പറഞ്ഞതിന്‍െറ പൊരുള്‍ ഇപ്പോള്‍ മനസ്സിലാകുന്നു. ശിയാവംശത്തില്‍പെട്ടവരായിരുന്നു സമ. റഖ ഇന്ന് അമേരിക്കയും റഷ്യയും ബോംബിട്ട് തകര്‍ത്തു. സിറിയയില്‍ സമാധാനം പുന$സ്ഥാപിക്കുന്നതിന്‍െറ ഭാഗമായാണ് പോരാട്ടം തുടരുന്നതെന്നാണ് ന്യായം. അതിനുശേഷം പഴയ സിറിയയെ തിരിച്ചുതരാന്‍ അവര്‍ക്കു കഴിയുമോ? തകര്‍പ്പപ്പെട്ട പ്രിയപ്പെട്ട സ്കൂളുകള്‍ പുനര്‍നിര്‍മിക്കാന്‍ കഴിയുമോ? അകാലചരമം പൂകിയ പ്രിയപ്പെട്ടവരെ ഞങ്ങള്‍ക്ക് തിരികത്തെരാന്‍ കഴിയുമോ? കഴിയില്ല. സിറിയന്‍ ജനതക്ക് മാത്രമല്ല, ലോകത്തിനു തന്നെയും അതറിയാം -സമ പറഞ്ഞുനിര്‍ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.