തീവ്രവാദ ബില്ലിനെതിരെ ദക്ഷിണകൊറിയയില്‍ നൂറുമണിക്കൂര്‍ പ്രസംഗം
text_fieldsസോള്‍: ദക്ഷിണകൊറിയന്‍ പാര്‍ലമെന്‍റില്‍ ഭരണപക്ഷം അവതരിപ്പിച്ച തീവ്രവാദ ബില്ലിനെതിരെ പ്രതിപക്ഷത്തിന്‍െറ പ്രസംഗം നൂറുമണിക്കൂര്‍ കഴിഞ്ഞും തുടരുന്നു. ചൊവ്വാഴ്ച തുടങ്ങിയ പ്രസംഗം ഞായറാഴ്ച ഉച്ചതിരിഞ്ഞും തുടരുകയാണെന്ന് പ്രാദേശിക പത്രമായ ക്യുങ്ഹ്യാങ് റിപ്പോര്‍ട്ട് ചെയ്തു. ഇത്രയും ദൈര്‍ഘ്യമേറിയ പ്രസംഗപരമ്പര ലോകത്തിന്‍െറ പാര്‍ലമെന്‍റുകളുടെ ചരിത്രത്തില്‍ ആദ്യമാണെന്നും പത്രം പറയുന്നു. ശരാശരി അഞ്ചു മണിക്കൂര്‍ വീതം 23 പാര്‍ലമെന്‍റംഗങ്ങളാണ് ഞായറാഴ്ചവരെ പ്രസംഗിച്ചത്. ശനിയാഴ്ച ജുങ് ചുങ് റേ എന്ന പാര്‍ലമെന്‍റംഗം 11 മണിക്കൂറും 39 മിനിറ്റും സംസാരിച്ചു. പ്രസംഗം പലപ്പോഴും വൈകാരികമായിരുന്നു.
കവിതാശകലങ്ങളും ജോര്‍ജ് ഓര്‍വെലിന്‍െറ പ്രശസ്ത നോവലിന്‍െറ ഭാഗങ്ങളും പ്രസംഗങ്ങളില്‍ പരാമര്‍ശിച്ചവരുണ്ട്. ഇന്‍റലിജന്‍സ് ഏജന്‍സികള്‍ക്ക് സ്വകാര്യ സംഭാഷണങ്ങള്‍ ചോര്‍ത്താനുള്ള അധികാരം നല്‍കുന്ന വകുപ്പിനെതിരെയാണ് പ്രതിപക്ഷത്തിന്‍െറ സമരം. ഇതിനുമുമ്പ് ഇത്തരമൊരു പ്രസംഗപരമ്പര നടന്നത് കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.